കോലഞ്ചേരി ∙ കൊച്ചിൻ റിഫൈനറിയിലേക്കു യന്ത്ര ഭാഗവുമായി എത്തിയ കൂറ്റൻ ലോറി 3 ദിവസമായി വരിക്കോലി പോസ്റ്റ് ഓഫിസിനു സമീപം ദേശീയപാതയിൽ വഴിമുടക്കി കിടക്കുന്നു. റോഡിലെ വളവിൽ ഒട്ടേറെ അപകടം നടന്ന ഭാഗത്താണ് ലോറി കിടക്കുന്നത്.
വാഹനം കടന്നു പോകുന്നതിനിടയിൽ വൈദ്യുതി കമ്പികളും കേബിളുകളും പൊട്ടിച്ചതിനെ തുടർന്ന് പരാതി ഉയർന്നതാണ് യാത്ര തടസ്സപ്പെടാൻ കാരണം. പൊലീസ് പിഴ അടയ്ക്കാൻ നിർദേശിച്ചെങ്കിലും കയ്യിൽ പണമില്ലാത്തതിനാൽ ഡ്രൈവർ, ഉടമയെ കാത്തിരിക്കുകയാണെന്നു നാട്ടുകാർ പറയുന്നു.
വളവിൽ ലോറി നിർത്തിയിട്ടിരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് ആശങ്കയുണ്ട്. പൊലീസ് ഇടപെട്ട് വാഹനം റോഡിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിടണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
ഗുജറാത്തിൽ നിന്ന് അമ്പലംമുകൾ ബിപിസിഎല്ലിലേക്ക് ഉപകരണവുമായി എത്തിയതാണ് ലോറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]