തൃപ്പൂണിത്തുറ ∙ പൊട്ടിപ്പൊളിഞ്ഞു നരകതുല്യമായ അവസ്ഥയിൽ ബസ് സ്റ്റാൻഡ്. ബസ് സ്റ്റാൻഡിന്റെ അകത്തുള്ള കോൺക്രീറ്റ് പ്രതലം മുഴുവൻ പൊട്ടിപ്പൊളിഞ്ഞു വലുതും ചെറുതുമായ ഒട്ടേറെ കുഴികളാണു രൂപപ്പെട്ടിരിക്കുന്നത്.
പലയിടത്തും കമ്പികൾ വരെ വെളിയിൽ വന്ന അവസ്ഥയാണ്. വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ നിന്നു പുറത്തേക്ക് ഇറങ്ങുമ്പോഴാണു പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന തറയും ഹംപ് സമാനം പൊങ്ങി നിൽക്കുന്ന കട്ടിങ്ങും ഉള്ളത്.
കമ്പികൾ തുളച്ചു കയറി ബസുകളുടെ ചക്രങ്ങൾ പൊളിയാത്തതു ഡ്രൈവർമാരുടെ സാമർഥ്യം മാത്രമാണ്.
ബസ് കയറാൻ വേണ്ടി യാത്രക്കാർ ഓടുമ്പോൾ യാത്രക്കാരുടെ വസ്ത്രങ്ങൾ കുഴികളിൽ പൊങ്ങി നിൽക്കുന്ന കമ്പികളിൽ ഉടക്കി കീറി പോകുന്നതും പതിവാണ്. യാത്രക്കാർ അനുഭവിക്കുന്ന ഈ ദുരിതം തുടങ്ങിയിട്ട് മാസങ്ങളായിട്ടും അധികൃതർ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആക്ഷേപം.
സ്റ്റാൻഡിൽ കയറാതെ കെഎസ്ആർടിസിയും ദീർഘദൂര ബസുകളും.
കെഎസ്ആർടിസി ബസുകളും ദീർഘദൂര ബസുകളും പലപ്പോഴും ബസ് സ്റ്റാൻഡിൽ കയറാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കോട്ടയം, വൈക്കം ഭാഗങ്ങളിൽ നിന്നു രാവിലെയും വൈകിട്ടും എത്തുന്ന കെഎസ്ആർടിസിയും ദീർഘദൂര ബസുകളുമാണ് സ്റ്റാൻഡിൽ കയറാതെ യാത്രക്കാരെ റോഡിൽ ഇറക്കിവിടുന്നത്.
വൈറ്റില ഭാഗത്തേക്കു പോകാൻ സ്റ്റാൻഡിനുള്ളിൽ നിൽക്കുന്ന യാത്രക്കാർ ഓടി എത്തുമ്പോഴേക്കും പലപ്പോഴും ബസ് പോയിരിക്കും.
ബസ് പോകുന്നതിനു മുൻപ് ബസിൽ കയറാൻ വേണ്ടി മറ്റു വാഹനങ്ങളെ ശ്രദ്ധിക്കാതെ യാത്രക്കാർ ഓടി വരുന്നതു വലിയ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്. മഴ പെയ്യുമ്പോൾ സ്റ്റാൻഡിനുള്ളിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ബസ് കാത്തു നിൽക്കുന്നവർക്ക് സ്റ്റാൻഡിന്റെ പുറത്തു റോഡിൽ വരെ മഴ നനഞ്ഞ് എത്തേണ്ട അവസ്ഥയാണെന്നു യാത്രക്കാർ പരാതിപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]