
കൂത്താട്ടുകുളം∙ തിരുമാറാടിയിലെ സിപിഎം വനിതാ നേതാവിന്റെ മരണം വിവാദമാകുന്നു. സിപിഎം തിരുമാറാടി ലോക്കൽ കമ്മിറ്റി അംഗവും കുടുംബശ്രീ സിഡിഎസ് ചെയർപഴ്സനുമായ മണ്ണത്തൂർ കക്കയാനിക്കൽ ആശ രാജു (56)വിനെയാണു ബുധൻ രാത്രി 9 മണിയോടെ വീടിനു സമീപത്തെ പുരയിടത്തിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടത്. തുടർന്നു കൂത്താട്ടുകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീവനു ഭീഷണി ഉണ്ടായിരുന്നുവെന്ന തരത്തിൽ മുൻദിവസങ്ങളിൽ വനിതാ നേതാവ് മറ്റു നേതാക്കൾക്ക് അയച്ച ഓഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആശ രാജുവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തി.
വഴിയുമായി ബന്ധപ്പെട്ട
വിഷയത്തിൽ നിരന്തരം പരാതി പറഞ്ഞിരുന്നതിനാൽ ഭീഷണി ഉണ്ടായിരുന്നു എന്നാണു മനസ്സിലാക്കുന്നതെന്നും ഏരിയ കമ്മിറ്റി നേതാക്കളുടെ പേരുകൾ ഉൾപ്പെടെ ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ടെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കോൺഗ്രസ് വിഷയം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശ രാജുവിന്റെ സംസ്കാരം ഇന്നു 3നു മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ.
മാറാടി ആലക്കൽ കുടുംബാംഗമാണ്. മകൻ: പരേതനായ നിഷു.
മരുമകൾ: അഞ്ജലി (നഴ്സ് സൗദി) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]