
തൃപ്പൂണിത്തുറ ∙ മിനി സിവിൽ സ്റ്റേഷനിലെ കൂറ്റൻ മരത്തിന്റെ കൊമ്പുകൾ മുറിച്ചു തുടങ്ങി. മരത്തിന്റെ ശിഖരങ്ങൾ അപകടാവസ്ഥയിലാണ് എന്ന ട്രീ കമ്മിറ്റിയുടെ ശുപാർശയിലാണ് നടപടി.
ഗവ. ഗേൾസ് സ്കൂളിന്റെ എൽപി ബ്ലോക്കിലേക്ക് ഈ മരത്തിന്റെ ശിഖരങ്ങൾ ചാഞ്ഞു നിൽക്കുന്നത് അപകടഭീഷണിയാണെന്ന് കാട്ടി മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കണയന്നൂർ തഹസിൽദാരുടെ നേതൃത്വത്തിലാണ് കൊമ്പുകൾ മുറിക്കുന്നത്. കൊമ്പുകൾ മുറിക്കുന്നത് കാരണം ഇന്നലെ എസ്എൻ ജംക്ഷൻ– കിഴക്കേക്കോട്ട
റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. ബസുകൾ പേട്ട വഴിയാണ് തിരിച്ചു വിട്ടത്. റെയിൽവേ സ്റ്റേഷനിലേക്കും മറ്റും പോകുന്ന വാഹനങ്ങൾ മാത്രമാണ് എസ്എൻ ജംക്ഷൻ– കിഴക്കേക്കോട്ട
റോഡിലൂടെ കടത്തി വിട്ടത്. ഗതാഗതനിയന്ത്രണം ഇന്നും തുടരും.
ആയുർവേദ ആശുപത്രി വളപ്പിലെ മരവും ഭീഷണി
∙കിഴക്കേക്കോട്ട
ജംക്ഷനു സമീപത്തുള്ള മരത്തിന്റെ ശിഖരങ്ങൾ കൂടി വെട്ടി മാറ്റണമെന്ന് ആവശ്യം. ആയുർവേദ ആശുപത്രി വളപ്പിൽ നിൽക്കുന്ന കൂറ്റൻ മരത്തിന്റെ റോഡിലേക്കു നീണ്ടു നിൽക്കുന്ന ശിഖരങ്ങളാണു മുറിക്കേണ്ടത്. മഴയിലും കാറ്റിലും മരത്തിന്റെ റോഡിലേക്കു ചാഞ്ഞു നിൽക്കുന്ന ശിഖരങ്ങൾ ഒടിഞ്ഞു വീഴുമോ എന്ന പേടിയിലാണ് സമീപത്തെ വ്യാപാരികളും ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാരും. ശിഖരങ്ങളുടെ താഴെ കൂടി വൈദ്യുതി ലൈനും കടന്നു പോകുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]