
അധ്യാപക ഒഴിവ്: ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ
പെരുമ്പാവൂർ ∙ എച്ച്എസ്എസ്ടി സുവോളജി (സീനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16ന് 11ന്.
പാമ്പാക്കുട ഗവ.എച്ച്എസ്
പിറവം ∙ എൽപി വിഭാഗം അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 4നു 11ന്. പുതിയകാവ് ഗവ.എച്ച്എസ്എസ്
പറവൂർ ∙ ഹയർ സെക്കൻഡറി വിഭാഗം സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്നു 2ന്.
സ്പോട്ട് അഡ്മിഷൻ
നെടുമ്പാശേരി ∙ കുന്നുകര എംഇഎസ് ടി.ഒ.അബ്ദുല്ല സ്മാരക കോളജിൽ വിവിധ കോഴ്സുകളിൽ മാനേജ്മെന്റ് സീറ്റ് ഒഴിവുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.9495045985.
നഴ്സിങ് കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ
കൊച്ചി ∙ കേരളത്തിലെ ക്രൈസ്തവ സ്വാശ്രയ നഴ്സിങ് കോളജുകളുടെ സംഘടനയിൽ (എഎംസിഎസ്എഫ്എൻസികെ) അംഗങ്ങളായ 35 നഴ്സിങ് കോളജുകളിലെ 50% സീറ്റുകളിലേക്ക് (എൻആർഐ സീറ്റ് ഒഴികെ) അപേക്ഷ ക്ഷണിച്ചു. ബിഎസ്സി, എംഎസ്സി, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് കോഴ്സുകളിലേക്കാണു പ്രവേശനം. ഏകജാലക രീതിയിൽ നടത്തുന്ന പ്രവേശനത്തിന് ഓൺലൈനായി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ബിഎസ്സി നഴ്സിങ്ങിന് 2070 സീറ്റും എംഎസ്സി നഴ്സിങ്ങിന് 84 സീറ്റും പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്ങിന് 105 സീറ്റുകളുമാണുള്ളത്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20.
വിവരങ്ങൾക്ക് www.amcsfnck.com
ഹിയറിങ് ഇന്നു മുതൽ
കൊച്ചി∙ തദ്ദേശ തിരഞ്ഞെടുപ്പ് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പേരു ചേർക്കൽ, ആക്ഷേപങ്ങൾ എന്നിവ സംബന്ധിച്ച ഹിയറിങ് ഇന്നു മുതൽ വിവിധ സോണൽ ഓഫിസുകളിലായി നടക്കും. അപേക്ഷകർ പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുമായി ബന്ധപ്പെട്ട
സോണൽ ഓഫിസുകളിൽ ഹാജരാകണമെന്ന് നഗരസഭാ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ അറിയിച്ചു. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, മെയിൻ ഓഫിസ്, പച്ചാളം, ഇടപ്പള്ളി, വൈറ്റില എന്നീ സോണൽ ഓഫിസുകളിലാണ് ഹിയറിങ്.
അഭിനയക്കളരി 3ന്
കൊച്ചി ∙ കൊങ്കിണി ദേശീയ ഭാഷയായി പ്രഖ്യാപിച്ചതിന്റെ 33–ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വൈശ്യ യൂത്ത് അസോസിയേഷൻ അഭിനയക്കളരി സംഘടിപ്പിക്കുന്നു.
3ന് ഫോർട്ടുകൊച്ചി അമരാവതിയിലുള്ള എസ്ജെഡി ഹാളിൽ ഷാബു കെ.മാധവന്റെ ശിക്ഷണത്തിലാണ് കൊങ്കിണി ഭാഷ അഭിനയക്കളരി നടത്തുക. പങ്കെടുക്കാൻ: 7736782256, 9037979601
മത്സ്യ കർഷക ബോധവൽക്കരണം
കൊച്ചി∙ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐയിൽ അക്വാകൾചർ രംഗത്തെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന മത്സ്യകർഷക ബോധവൽക്കരണ പരിപാടി നാളെ.
കൂടുമത്സ്യക്കൃഷി, പെൻകൾചർ, അലങ്കാര മത്സ്യക്കൃഷി, ബയോഫ്ലോക്, മത്സ്യത്തീറ്റ നിർമാണം എന്നീ മേഖലകളിലെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തും. രാവിലെ 9 ന് ആരംഭിക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യം.
8921837939.
ഫലവർഗ വൃക്ഷ കൃഷി പരിശീലനം
കാക്കനാട്∙ റമ്പൂട്ടാൻ, മാംഗോസ്റ്റീൻ ഉൾപ്പെടെ ഫലവർഗ വിളകളുടെ കൃഷിയും പരിപാലനവും സംബന്ധിച്ചു വിഎഫ്പിസികെയിൽ 5ന് പരിശീലനം നടത്തും. തലേദിവസം 3നു മുൻപ് റജിസ്റ്റർ ചെയ്യണം.
9497713882.
പരിചയ ക്ലാസ്
കൊച്ചി∙ കലൂർ, ആലുവ കെൽട്രോൺ നോളജ് സെന്ററുകളിൽ വനിതകൾക്കായി മോണ്ടിസോറി അധ്യാപക പരിശീലന ഡിപ്ലോമ കോഴ്സിന്റെ സൗജന്യ പരിചയ ക്ലാസ് നടത്തുന്നു. 5 മുതൽ 7 വരെയുള്ള മൂന്നു ദിവസങ്ങളിലാണു ക്ലാസ്. 9072592412.
അപേക്ഷ ക്ഷണിച്ചു
പറവൂർ ∙ ഏഴിക്കര പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലിക ഓവർസീയർ ഗ്രേഡ് 3 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ രേഖകൾ സഹിതം 7നകം പഞ്ചായത്ത് ഓഫിസിൽ നൽകണം.
0484 – 2508475.
വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു
വൈപ്പിൻ∙ പെരുമ്പിള്ളി കോഓപ്പറേറ്റീവ് സൊസൈറ്റി മോൺ. ഇമ്മാനുവൽ ലോപ്പസ് മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.
സംഘാംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി , പ്ലസ്ടു പരീക്ഷകളിൽ 2025 മാർച്ചിൽ ആദ്യ ചാൻസിൽ എല്ലാ വിഷയങ്ങൾക്കും. എപ്ലസ് (സിബിഎസ്ഇ 90 ശതമാനത്തിനു മുകളിൽ) നേടിയിട്ടുള്ള വിദ്യാർഥികൾക്കും എസ്എസ്എൽസി , പ്ലസ്ടു പരീക്ഷകളിൽ ബി പ്ലസിൽ കുറയാതെ ഗ്രേഡ് നേടിയ എല്ലാ വിദ്യാർഥികൾക്കും ഡിഗ്രി, പിജി വിഭാഗത്തിലും തത്തുല്യ വിഭാഗത്തിൽ പെടുന്ന മറ്റു കോഴ്സുകളിലെ പരീക്ഷകളിലും ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഓരോ വിദ്യാർഥിക്കുമാണ് പുരസ്കാരം നൽകുന്നത്.
ഓഗസ്റ്റ് 9ന് രാവിലെ 10ന് ഞാറയ്ക്കൽ സഹോദര നഗർ എസ്എൻ ഓഡിറ്റോറിയത്തിൽ അവാർഡുകൾ നൽകും. രക്ഷാകർത്താവിന്റെ അപേക്ഷ വിദ്യാർഥി സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം ഓഗസ്റ്റ് 5ന് വൈകിട്ട് 5ന് മുൻപ് സംഘത്തിന്റെ ഹെഡ് ഓഫിസിലോ ഗോശ്രീ ബ്രാഞ്ചിലോ ലഭിക്കണമെന്ന് സൊസൈറ്റി സെക്രട്ടറി എ.എസ്.മിലാനി അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
പെരുമ്പാവൂർ ∙ നഗരസഭാ കൃഷിഭവൻ കർഷക ദിനാചരണത്തിനോട് അനുബന്ധിച്ച് നഗരസഭയിലെ മാതൃക കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
മികച്ച ജൈവകൃഷി കർഷകൻ / കർഷക, എസ് സി ,എസ് ടി കർഷക / കർഷകൻ, യുവ കർഷകൻ / കർഷക, കർഷക തൊഴിലാളി,വിദ്യാർഥി കർഷകൻ / കർഷക, മുതിർന്ന കർഷകൻ / കർഷക, സമ്മിശ്ര കർഷകൻ/കർഷക, മികച്ച വനിതാ കർഷക, തേനീച്ച കർഷകൻ/കർഷക, മികച്ച സ്കൂൾ (കൃഷി ചെയ്യുന്ന), ക്ഷീര കർഷകൻ/കർഷക എന്നീ വിഭാഗങ്ങളിലാണ് ആദരവ്. അപേക്ഷകൾ 10ന് വൈകിട്ട് 5 നകം കൃഷിഭവനിൽ നൽകണം.
കർഷക അവാർഡിന് അപേക്ഷിക്കാം
മൂവാറ്റുപുഴ∙ കർഷക ദിനാഘോഷങ്ങളോട് അനുബന്ധിച്ചു കൃഷി ഭവനുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ പ്രഖ്യാപിക്കുന്ന കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ഓരോ പഞ്ചായത്തുകളുടെയും പരിധിയിൽ സ്ഥിരതാമസക്കാരായ കർഷകർ അതതു കൃഷിഭവനുകളിലാണ് ആണ് അപേക്ഷ നൽകേണ്ടത്. വെള്ളക്കടലാസിൽ ഏതു വിഭാഗത്തിലാണ് പരിഗണിക്കേണ്ടത് എന്നും കൃഷിയുടെ വിവരങ്ങളും ഫോൺ നമ്പറും ഉൾപ്പെടെയാണ് അപേക്ഷ നൽകേണ്ടത്.
മികച്ച നെൽക്കൃഷി കർഷകൻ/ കർഷക, മികച്ച എസ്സി, എസ്ടി വിഭാഗം കർഷകൻ/ കർഷക, മികച്ച ക്ഷീര കർഷകൻ/ കർഷക, മികച്ച യുവ കർഷകൻ/ കർഷക (18-40 വയസ്), മികച്ച വനിതാ കർഷക, മികച്ച ജൈവ കർഷകൻ/ കർഷക, മികച്ച വിദ്യാർഥി കർഷകൻ / കർഷക, മികച്ച മുതിർന്ന കർഷകൻ / കർഷക ( 60 വയസ്സിനു മുകളിൽ), മികച്ച സമ്മിശ്ര കർഷകൻ/ കർഷക (കൃഷി മുഖ്യ വരുമാന മാർഗം ആയവരെ പരിഗണിക്കുന്നു ), മുതിർന്ന കർഷക തൊഴിലാളി, മികച്ച മത്സ്യ കർഷകൻ/ കർഷക, മികച്ച തേനീച്ച കർഷകൻ/ കർഷക, മികച്ച കേര കർഷകൻ/ കർഷക, മികച്ച ജാതി കർഷകൻ/ കർഷക, മികച്ച പൈനാപ്പിൾ കർഷകൻ/ കർഷക എന്നീ വിഭാഗങ്ങളിലേക്കാണ് അവാർഡിന് അപേക്ഷ ക്ഷണിച്ചത്.
സൗജന്യ മെഡിക്കൽ ക്യാംപ് 3ന്
തിരുവാങ്കുളം∙ വർമ ആശുപത്രിയുടെയും റോയൽ എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് 3ന് രാവിലെ 9.30 മുതൽ 1.30 വരെ തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമത്തിൽ നടക്കും. ഡോ.
ഗ്രേസി ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഗൈനക്കോളജി വിദഗ്ധ പരിശോധനയും രക്ത പരിശോധനയും ഉണ്ടായിരിക്കും.
സൗജന്യ ചികിത്സയും സെമിനാറും
കാലടി∙ അങ്കമാലി സൗജന്യ പ്രകൃതി ചികിത്സ സമിതിയുടെ നേതൃത്വത്തിൽ സൗജന്യ ചികിത്സയും സെമിനാറും 3ന് ഉച്ചയ്ക്ക് 2ന് അങ്കമാലി അങ്ങാടി കടവിലെ അജന്ത ലൈബ്രറി ഹാളിൽ നടത്തും.
കൃത്രിമ കാൽ, ക്യാംപ് 2ന്
പെരുമ്പാവൂർ ∙ റോട്ടറി ക്ലബ് ഓഫ് പെരുമ്പാവൂർ സെൻട്രലിന്റെയും റോട്ടറി ക്ലബ് മൂവാറ്റുപുഴ റീജന്റെയും നേതൃത്വത്തിൽ തൃശൂർ റോട്ടറി ക്ലബ്, വോൾവർ ഹാംപ്ടൻ (യുകെ) എന്നിവയുടെ സഹകരണത്തോടെ സൗജന്യ കൃത്രിമ കാൽ വച്ചു കൊടുക്കുന്ന ക്യാംപിന്റെ അന്തിമഘട്ടം 2ന് രാവിലെ 10ന് വിമല സ്കൂളിൽ നടത്തും. ഡിസ്ട്രിക്ട് ഗവർണർ ഡോ.
ജി.എൻ. ഗണേഷ് ഉദ്ഘാടനം ചെയ്യും.
കലാസാഹിത്യ മത്സരങ്ങൾ 3ന്
പറവൂർ ∙ പുരാണ ഇതിഹാസങ്ങളെ ആസ്പദമാക്കി എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ്, ചിത്രരചന, വാട്ടർ കളർ, പ്രസംഗം, രാമായണ പാരായണം, ഉപന്യാസ രചന എന്നീ മത്സരങ്ങൾ 3ന് പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ നടത്തുമെന്നു പെരുവാരം മഹാദേവ ക്ഷേത്രോപദേശക സമിതി അറിയിച്ചു.
പങ്കെടുക്കുന്ന വിദ്യാർഥികൾ വിദ്യാലയങ്ങളിലെ ഐഡി കാർഡുമായി 9ന് മുൻപ് എത്തണം. 94464 28759.
ഔഷധസേവ ഇന്ന്
പറവൂർ ∙ തോന്ന്യകാവ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കർക്കടക ഔഷധസേവ ഇന്നു രാവിലെ 7 മുതൽ 8 വരെ നടക്കും.
തയ്ക്വാൻഡോ
കൊച്ചി ∙ തയ്ക്വാൻഡോ അസോസിയേഷൻ ഓഫ് കേരളയും ലീജിയൻ സ്പോർട്സ് ക്ലബ്ബും ചേർന്നു സംഘടിപ്പിക്കുന്ന കേരള ഓപ്പൺ ചാംപ്യൻഷിപ് നാളെ കടവന്ത്ര ആർഎസ്സിയിൽ നടക്കും.
11നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും.
ലഹരി വിരുദ്ധ ക്യാംപെയ്നും സംഘടിപ്പിക്കും. 300 തയ്ക്വാൻഡോ ക്ലബ്ബുകളിൽ നിന്ന് ആയിരം മത്സരാർഥികൾ പങ്കെടുക്കും.
ഏഷ്യൻ തയ്ക്വാൻഡോ യൂണിയൻ ഡപ്യൂട്ടി സെക്രട്ടറി മുഹമ്മദ് ഇഷാഖ് പങ്കെടുക്കുമെന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഷാജിയും ജില്ലാ സെക്രട്ടറി മുരുകനും ജോയൽ ജസ്റ്റിനും അറിയിച്ചു.
സാഹിത്യോത്സവ് ഇന്നു മുതൽ
കൊച്ചി ∙ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ ജില്ലാ സാഹിത്യോത്സവ് ഇന്നു കുന്നുകരയിൽ തുടക്കം.
കവി ഡോ. സി.
രാവുണ്ണി ഉദ്ഘാടനം ചെയ്യും. 3 നു സമാപിക്കും.
കലാ സാഹിത്യ മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, അക്കാദമിക് ചർച്ചകൾ, ശിൽപശാലകൾ, പുസ്തകമേള, കരിയർ എക്സ്പോ തുടങ്ങിയവയാണു മേളയുടെ ആകർഷണം. ‘അരികത്തിരിക്കലിന്റെ ആഖ്യാനങ്ങൾ’ എന്നതാണു പ്രമേയം.
ശിൽപശാല ഇന്ന്
കൊച്ചി ∙ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യ (ഐഇഐ) കൊച്ചി കേന്ദ്രം കെമിക്കൽ എൻജിനീയറിങ് ഡിവിഷൻ ബോർഡ് ‘ഹൈഡ്രജൻ സമ്പദ് വ്യവസ്ഥ വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശിൽപശാല ഇന്നു രാവിലെ 10 ന് പുല്ലേപ്പടി ഐഇഐ ഭവനിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]