
വാൻ ഹയി കപ്പൽ ഇപ്പോൾ കന്യാകുമാരിക്ക് 307 കിലോമീറ്റർ അകലെ; കപ്പലിൽ നിറഞ്ഞ വെള്ളം പമ്പ് ചെയ്തു തുടങ്ങി
കൊച്ചി∙ അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്കു കപ്പൽ വാൻ ഹയി 503ലെ എൻജിൻ റൂമിൽ നിറഞ്ഞ വെള്ളം പമ്പ് ചെയ്തു പുറത്തു കളയാൻ തുടങ്ങി. കാലാവസ്ഥ അൽപം മെച്ചപ്പെട്ടതോടെ ഇന്നലെ സക്ഷം എന്ന ടഗിൽ നിന്നു ജനറേറ്ററുകളും പമ്പുകളും ഉൾപ്പെടെ വാൻ ഹയിയിലേക്കു മാറ്റാനായി.
ടഗിനെ സമാന്തരമായി എത്തിച്ച ശേഷം ഉപകരണങ്ങൾ കപ്പലിലേക്കു മാറ്റുകയും രക്ഷാപ്രവർത്തകർ ഉള്ളിൽ കയറുകയുമായിരുന്നു. കപ്പലിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും തീയും പുകയുമുണ്ട്. കന്യാകുമാരിക്ക് 166 നോട്ടിക്കൽ മൈൽ (307 കിലോമീറ്റർ) അകലെയാണു നിലവിൽ വാൻ ഹയി.
പോർട്ട് ഓഫ് റെഫ്യൂജ് ആയി തീരുമാനിച്ചിട്ടുള്ള ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്തേക്കു കപ്പൽ നീക്കണമെങ്കിൽ ശ്രീലങ്കൻ അധികൃതരുടെ അനുമതി കൂടി വേണം.
ഇത് ഇനിയും ലഭിച്ചിട്ടില്ലെന്നാണു വിവരം. അഡ്വാന്റിസ് വിർഗോ എന്ന കപ്പൽ തീ കെടുത്താനുള്ള പൈറോ കൂൾ എന്ന രാസവസ്തുവുമായി ഇന്നലെ വൈകിട്ട് ആറിന് വാൻ ഹയി ഉള്ള മേഖലയിലെത്തി. അഗ്നിശമന നടപടികൾക്ക് ഇനി വേഗം കൂടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]