ഗോശ്രീ ഒന്നാം പാലത്തിൽ ഗതാഗതക്കുരുക്ക്; വാഹനയാത്രികർ വലയുന്നു
വല്ലാർപാടം∙ ഗോശ്രീ ഒന്നാംപാലത്തിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായതോടെ വാഹനയാത്രികർ വലയുന്നു. നാലു ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ ബോൾഗാട്ടി ജംക്ഷനിൽ ഒത്തുചേരുന്നതോടെ മണിക്കൂർ വരെ നീളുന്ന വൻഗതാഗതക്കുരുക്ക് രൂപം കൊള്ളുന്നു.
ബോൾഗാട്ടി എറണാകുളം പാലത്തിലേക്കുള്ള റോഡിലെ കുഴികൾ വാഹനങ്ങളുടെ മെല്ലെപ്പോക്കിനു ഇടയാക്കുന്നു. ഗോശ്രീ 2-ാം പാലത്തിനു സമാന്തരമായി കണ്ടെയ്നർ റോഡിൽ നിർമിച്ചിട്ടുളള പാലം ആഴ്ചകളായി അറ്റകുറ്റപ്പണിക്കായി ദേശീയപാത അതോറിറ്റി അടച്ചിരുന്നു.
നൂറുകണക്കിനു കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ അറ്റകുറ്റപ്പണി ഇഴഞ്ഞു നീങ്ങുകയാണ്. ഇതുമൂലം ഗോശ്രീ 2-ാം പാലത്തിലൂടെ വേണം ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങൾ സഞ്ചരിക്കാൻ.
സ്വകാര്യബസുകൾ ഈ കുരുക്കിൽ പെട്ട് കൃത്യസമയത്ത് എത്താനാകാത്തതുമൂലം ട്രിപ്പ് റദ്ദാക്കേണ്ടിവരുന്നു. ഇത് സാമ്പത്തിക നഷ്ടം വരുത്തുന്നതിനാൽ സർവീസ് നിർത്തി വയ്ക്കേണ്ടിവരുമെന്നു ഉടമകൾ മുന്നറിയിപ്പ് നൽകിയിരിക്കയാണ്.
അടിയന്തര ഘട്ടങ്ങളിൽ നഗരത്തിലെ ആശുപത്രികളിലേക്കു രോഗികളെ എത്തിക്കാനും കഴിയുന്നില്ല. റോഡിലെ കുഴികൾ അടച്ചും ട്രാഫിക് പൊലീസിനെ നിയോഗിച്ചും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് സത്വരനടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]