
എറണാകുളം ജില്ലയിൽ ഇന്ന് (01-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്: എറണാകുളം ഗവ. ലോ കോളജിൽ മലയാളം, ഹിന്ദി, ഇംഗ്ലിഷ്, കൊമേഴ്സ്, നിയമം വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച തീയതികൾ: നിയമം– മേയ് 13, 10.30, ഇംഗ്ലിഷ്– മേയ് 14, 10.30, കൊമേഴ്സ്– മേയ് 14, ഉച്ചയ്ക്ക് 1.30, മലയാളം– മേയ് 15, 10.30, ഹിന്ദി– മേയ് 15, ഉച്ചയ്ക്ക് 1.30. നിയമം ഒഴികെയുള്ള വിഷയങ്ങളിലെ ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഗെസ്റ്റ് പാനലിൽ റജിസ്റ്റർ ചെയ്തിരിക്കണം. സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്കായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
∙ കോതമംഗലം പുതുപ്പാടി മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎ, എംഎസ്ഡബ്ല്യു, എംസിഎ അധ്യാപക ഒഴിവ്. [email protected], 95628 77184.
∙ തേവര സേക്രഡ് ഹാർട്ട് കോളജിൽ സംസ്കൃതം, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, ബോട്ടണി, സുവോളജി, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച മേയ് 5 മുതൽ. www.shcollege.ac.in/careers.
∙ എറണാകുളം സെന്റ് തെരേസാസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6നു 10ന്.
∙ എറണാകുളം സെന്റ് ജോസഫ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ ഫോർ വിമനിൽ സോഷ്യൽ സയൻസ് എജ്യുക്കേഷൻ, നാച്വറൽ സയൻസ് എജ്യുക്കേഷൻ എന്നീ വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. ഉദ്യോഗാർഥികൾ 18നു മുൻപ് അപേക്ഷിക്കണം. [email protected].
∙ മട്ടാഞ്ചേരി കൊച്ചിൻ കോളജിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, കൊമേഴ്സ്, മാനേജ്മെന്റ്, ഇക്കണോമിക്സ്, ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച തീയതികൾ– കൊമേഴ്സ്, മാനേജ്മെന്റ് –മേയ് 3, ബോട്ടണി, ഫിസിക്സ് –മേയ് 20, ഹിന്ദി, ഇക്കണോമിക്സ് –മേയ് 22, കെമിസ്ട്രി– മേയ് 29. സമയം രാവിലെ 9.30. 0484 2224954.∙ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള കെവിഎസ്യുപി സ്കൂളിൽ ഭിന്നശേഷി സംവരണ യുപിഎസ്എ തസ്തികയിലേക്ക് 10 വരെ അപേക്ഷിക്കാം. കൂടിക്കാഴ്ച 15ന് 10നു ക്ഷേത്ര ട്രസ്റ്റ് ഓഫിസിൽ.
∙രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ സോഷ്യൽ വർക്ക്, പഴ്സനൽ മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്ത അധ്യാപക റജിസ്ട്രേഷൻ വഴി പേരു റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ 7ന് 11നു നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. www.rajagiri.edu 0484 2911111.
∙ കളമശേരി സെന്റ് പോൾസ് കോളജിൽ എയ്ഡഡ് വിഭാഗത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കംപ്യൂട്ടർ ആപ്ലിക്കേഷൻ (കൊമേഴ്സ്), കൊമേഴ്സ് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6, 7, 14 തീയതികളിൽ. കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. www.stpauls.ac.in.
തൊഴിൽ മേള 3ന്
ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടു ചേർന്നു പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും ലയൺസ് ക്ലബ് പറവൂരിന്റെയും നേതൃത്വത്തിൽ 3ന് 10 ന് പറവൂർ മാർ ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ തൊഴിൽ മേള നടക്കും. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ്, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതകളുള്ളവർക്കു തൊഴിൽ മേളയിൽ പങ്കെടുക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിലേറെ ഒഴിവുകളിലേക്കാണു നിയമനം. റജിസ്ട്രേഷന് www.empekm.in. 94469 26836.
ആരോഗ്യ കേരളം
ജില്ലയിൽ ആരോഗ്യ കേരളത്തിനു കീഴിൽ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്കെ) ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഫാർമസിസ്റ്റ്, അഡീഷനൽ ഡിസ്ട്രിക്ട് അർബൻ ഹെൽത്ത് കോ ഓർഡിനേറ്റർ, സീനിയർ ട്യൂബർകുലോസിസ് ലബോറട്ടറി സൂപ്പർവൈസേഴ്സ് (എസ്ടിഎൽഎസ്), സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (ഇഎൻടി, സൈക്യാട്രിസ്റ്റ്), സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (കാർഡിയോ തൊറാസിക് സർജൻ), ഡേറ്റ എൻട്രി ഓപ്പറേറ്റർ, പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, ഡെന്റൽ ഹൈജനിസ്റ്റ് ഒഴിവുകൾ. എറണാകുളം ജില്ലയ്ക്കു പുറമേ, മറ്റു ജില്ലകളിലും വിവിധ ഒഴിവുകളുണ്ട്. www.arogyakeralam.gov.in
ഡോക്ടർ ഒഴിവ്
ജില്ലാ മെഡിക്കൽ ഓഫിസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാരുടെ ഒഴിവുകൾ. യോഗ്യത: എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ. കൂടിക്കാഴ്ച രണ്ടിനു രാവിലെ 11നു ജില്ല മെഡിക്കൽ ഓഫിസിൽ. 0484 2360802.
സിഎംഎഫ്ആർഐ
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) യങ് പ്രഫഷനൽ ഒഴിവ്. 16നു മുൻപ് അപേക്ഷിക്കണം. www.cmfri.org.in.
സിഫ്റ്റ്
വില്ലിങ്ഡൻ ഐലൻഡിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ (സിഫ്റ്റ്) പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്. കൂടിക്കാഴ്ച നാളെ 9ന് സിഫ്റ്റിൽ. www.cift.res.in.
പ്രയുക്തി തൊഴിൽ മേള
കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ പ്രയുക്തി തൊഴിൽ മേള സെന്റ് ആൽബർട്സ് കോളജ് ക്യാംപസിൽ 8നു നടക്കും. പത്താംക്ലാസ്, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക്, എംടെക്, ബികോം, എംകോം, ബിഎസ്സി, എംഎസ്സി, ബിസിഎ, എംസിഎ, തുടങ്ങിയ യോഗ്യതയുള്ളവർക്കു [email protected] ൽ റജിസ്റ്റർ ചെയ്യാം. 0484 2576756.
മെഗാ ജോബ് ഫെയർ 3ന്
പറവൂർ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലയൺസ് ക്ലബ് ഇന്റർനാഷനൽ, ഗൈഡ്ലൈൻ ഇന്നവേഷൻസ് എന്നിവ ചേർന്നു 3ന് 9.30 മുതൽ 3 വരെ മാർ ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ മെഗാ ജോബ് ഫെയർ നടത്തും. 50 സ്ഥാപനങ്ങളിലെ അഞ്ഞൂറിലധികം ഒഴിവുകളിലേക്കാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബിടെക് എന്നിവയിൽ യോഗ്യതയുള്ളവർക്ക് തൊഴിലവസരങ്ങളുണ്ട്. ഗൈഡ്ലൈൻ ഇന്നവേഷൻസിൽ നേരിട്ടെത്തിയും റജിസ്റ്റർ ചെയ്യാം. 80757 91260.