കൊച്ചി ∙ വീട്ടു വോട്ട് ചെയ്ത ശേഷം വോട്ടില്ലാത്ത ലോകത്തേക്കു മടങ്ങി ലോനപ്പൻ. എറണാകുളം കച്ചേരിപ്പടിയിലെ ഹൗസ് ഓഫ് പ്രോവിഡൻസിൽ താമസിക്കുന്ന ലോനപ്പനാണു (90) ‘ഹോം വോട്ടിങ്’ രീതി വഴി വോട്ടു രേഖപ്പെടുത്തി മിനിറ്റുകൾക്കകം മരിച്ചത്.
ഇവിടെ താമസിക്കുന്ന 10 വോട്ടർമാർക്കാണു ഹോം വോട്ടിങ് രീതിയിൽ വോട്ടു രേഖപ്പെടുത്താനുണ്ടായിരുന്നത്. പോളിങ് ഉദ്യോഗസ്ഥരെത്തി രാവിലെ 11 മുതൽ വോട്ടു രേഖപ്പെടുത്തി.
പ്രായം ചെന്നതു മൂലമുള്ള അവശത ഉണ്ടായിരുന്നെങ്കിലും പോളിങ് ഉദ്യോഗസ്ഥരോടും മറ്റുള്ളവരോടും ചിരിച്ചു സംസാരിച്ചാണു ലോനപ്പൻ വോട്ടു രേഖപ്പെടുത്തിയത്.
പോളിങ് ഉദ്യോഗസ്ഥർ മടങ്ങിയതിനു പിന്നാലെയായിരുന്നു ലോനപ്പന്റെ മരണം. വരാപ്പുഴ സ്വദേശിയായ ലോനപ്പൻ ഏറെക്കാലമായി ഹൗസ് ഓഫ് പ്രൊവിഡൻസിലെ അന്തേവാസിയായിരുന്നു.
എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ ടി.ജെ. വിനോദ് ആദരാഞ്ജലികൾ അർപ്പിച്ചു.
വോട്ടു ചെയ്ത ആൾ മരിച്ചാലും ആ വോട്ട് എണ്ണുമെന്നു തിരഞ്ഞെടുപ്പു വിഭാഗം അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

