കൊച്ചി∙ ലോക ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച് ‘ബിയോണ്ട് ലേബൽസ്: ചേർത്തുപിടിക്കാം ഓട്ടിസത്തിലെ ന്യൂറോഡൈവേഴ്സിറ്റി’ എന്ന വിഷയത്തിൽ പ്രത്യേക സെഷൻ സംഘടിപ്പിച്ച് ജെയിൻ (ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റി) കൊച്ചിയും പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റും. പരിപാടിയിൽ, ജെയിൻ സർവകലാശാലയിലെ ഫാക്കൽറ്റി അംഗങ്ങൾക്കും വിദ്യാർഥികൾക്കും ന്യൂറോഡൈവേർജന്റ് പഠിതാക്കളെ പിന്തുണയ്ക്കേണ്ട
രീതികളിൽ പ്രയത്നയിലെ വിദഗ്ധർ പ്രത്യേക പരിശീലനം നൽകി.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു അക്കാദമിക് അന്തരീക്ഷത്തിന് ആവശ്യമായ പ്രായോഗിക രീതികൾ ഉപയോഗിക്കാൻ അധ്യാപകരെ സജ്ജരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിലെ ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.
ജെയിൻ സർവകലാശാലയിലെ പ്രത്യേക മാർഗ്ഗനിർദ്ദേശം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും പ്രയത്ന പരിശീലനം നൽകുമെന്ന് കൊച്ചി പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് സ്ഥാപകൻ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു.
ഡോ.
ജോസഫ് സണ്ണി കുന്നശ്ശേരിയോടൊപ്പം പ്രയത്നയിലെ ഡോ. നേഹ മേനോൻ, അഷിത പോൾ, ദിവ്യ കൃഷ്ണ എന്നിവരും ജെയിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിന്ദു മേനോൻ, ഡോ.
ജീന മാധവൻ, ഡോ. റേച്ചൽ ജ്യോതി അലക്സ്, സൈക്കോളജി വിഭാഗം ഫാക്കൽറ്റി അംഗങ്ങൾ എന്നിവരും പരിപാടിയുടെ ഭാഗമായി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

