കൊച്ചി ∙ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. കറുകുറ്റി പുത്തൻ പുരയ്ക്കൽ വീട്ടിൽ റിധിൻ ബേബി (27) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്.
അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. ഫെബ്രുവരി 4ന് കറുകുറ്റി മരങ്ങാടം പടിഞ്ഞാറെ കപ്പേളയ്ക്ക് സമീപമുള്ള വീട്ടിൽ നിന്നു ബുള്ളറ്റ് ഇരുചക്രവാഹനം മോഷണം ചെയ്ത കാര്യത്തിന് അങ്കമാലി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
ഇൻസ്പെക്ടർ എ.രമേഷ്, എസ്ഐ കെ.എ.പോളച്ചൻ, എഎസ്ഐമാരായ ജയശ്രീ, സജീഷ്, സിപിഒമാരായ ഷെരീഫ്, വിജോമോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

