മരട് ∙ സർവീസിൽ ആയിരിക്കുമ്പോൾ ഓടിയതിനെക്കാൾ കൂടുതൽ ഇനി ഓടാമല്ലോ എന്ന ചിന്തയാണ് ഇന്നലെ സർവീസിൽ നിന്നു വിരമിച്ച എറണാകുളം സെന്റ് തെരേസാസ് ഹൈസ്കൂൾ മലയാളം അധ്യാപിക ഷൈനി ബെന്നിക്ക്. 30 വർഷത്തെ സേവനത്തിനു ശേഷമുള്ള വിരമിക്കൽ ചടങ്ങിനു ശേഷം സ്കൂളിൽ നിന്നു നെട്ടൂരിലെ വീട്ടിലേക്ക് 11 കിലോ മീറ്റർ ഓടിയാണ് ഷൈനി എത്തിയത്.
8 വർഷമായി മാരത്തണിൽ സജീവമായ ഷൈനി ‘സോൾസ് ഓഫ് കൊച്ചിൻ’ റണ്ണിങ് ഗ്രൂപ്പിൽ അംഗമാണ്.
മർച്ചന്റ് നേവിയിലെ ക്യാപ്റ്റനായ ഭർത്താവ് ബെന്നിയും റണ്ണിങ് ഗ്രൂപ്പിലെ അംഗങ്ങളായ 24 പേരും ഓടാൻ കൂടെ ഉണ്ടായിരുന്നു. മേയർ വി.കെ.മിനിമോൾ ഫ്ലാഗ് ഓഫ് ചെയ്തു.
വൈകിട്ട് ആറരയോടെ വീട്ടിലെത്തി.42 കിലോ മീറ്റർ മാരത്തണിൽ പങ്കെടുക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ആഴ്ചയിൽ 3 ദിവസം ജിമ്മിൽ പോകും.
മറ്റു ദിവസങ്ങളിൽ 6 കിലോ മീറ്റർ വീതം ഓടും. മക്കളായ എയർ ഇന്ത്യ പൈലറ്റ് നെവിൻ, തേവര എസ്എച്ച് കോളജ് ഡിബിഎ വിദ്യാർഥി നേഹൽ എന്നിവരും ഫുൾ സപ്പോർട്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

