എറണാകുളം∙ 27 കിലോയോളം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സെന്റു സർക്കാർ (32), ഇനാമുൽ ഹഖ് (36) എന്നിവരാണ് അയ്യമ്പുഴ പൊലീസിന്റെ പിടികൂടിയത്.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം എറണാകുളത്തെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ വരുന്ന വഴി അയ്യമ്പുഴ ഒലിവ് മൗണ്ട് ഭാഗത്തു നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 25000 രൂപ നിരക്കിൽ വിൽപന നടത്തി മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി.
ഇന്ത്യാ- ബംഗ്ലദേശ് അതിർത്തി പ്രദേശത്താണ് ഇവർ താമസിക്കുന്നത്. കഞ്ചാവ് കൈമാറുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഇൻസ്പെക്ടർ പ്രിൻസ് ജോസഫ്. സബ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, കെ.എസ്.വിനോദ്, പി.ഒ.സെബി, സീനിയർ സിപിഒമാരായ കെ.ജി.പ്രസാദ്, കെ.എസ്.സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം 20 കിലോ കഞ്ചാവ് മുളന്തുരുത്തി പൊലീസ് പിടികൂടിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

