എറണാകുളം∙ മറ്റാർക്കും ഉണ്ണാൻ സാധിക്കാത്ത ഭരണമായിരുന്നു ഇടതുപക്ഷത്തിന്റേതെന്ന് ബിജെപി നേതാവ് സി.കെ.പത്മനാഭൻ അഭിപ്രായപ്പെട്ടു. എറണാകുളം നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.ആർ.ശിവശങ്കറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയുടെ വികസന പദ്ധതികൾ എല്ലാവർക്കും വേണ്ടിയുള്ളതും ഇടതുപക്ഷ സർക്കാരിന്റേത് സ്വന്തം പാർട്ടിക്ക് വേണ്ടിയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന് പരസ്യം കൊടുക്കാനിവർ തയാറായത്.
വികസന വിപ്ലവം നടക്കാൻ പോവുന്നു. അത് എൻഡിഎ നടപ്പാക്കും എന്ന് മറുപടി എൻഡിഎ സ്ഥാനാർഥി പി.ആർ.ശിവശങ്കരൻ പറഞ്ഞു.
എൻഡിഎ ജില്ലാ ചെയർമാൻ കെ.എസ്.ഷൈജു അദ്ധ്യക്ഷനായ യോഗത്തിൽ നെഹ്റു യുവ കേന്ദ്ര വൈസ് ചെയർമാനും എറണാകുളം തിരഞ്ഞെടുപ്പ് ഇൻചാർജുമായ വിഷ്ണുവർദ്ദൻ റെഡ്ഡി മുഖ്യാതിഥിയായി.
സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്.രാധാകൃഷ്ണൻ, സംസ്ഥാന ജോയിന്റ് ട്രഷറർ എ.അനൂപ് കുമാർ, ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.പീതാംബരൻ, എറണാകുളം കോഓഡിനേറ്റർ ജോസ് പ്ലാക്കൽ, എൻകെസി സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, എൽജെപി ജില്ലാ പ്രസിഡന്റ് എ.ജെ.ലാലു, എസ്ജെഡി ജില്ലാ അധ്യക്ഷൻ ജോൺ വർഗീസ്, സരോജം എൽജെപി സിറ്റി ജില്ലാ അധ്യക്ഷ, മേഘല സെക്രട്ടറി കെ.എസ്.രാജേഷ്, എറണാകുളം സൗത്ത് മണ്ഡലം പ്രഭാരി ആർ.സജികുമാർ, എറണാകുളം നോർത്ത് പ്രഭാരി റാണി ഷൈൻ, ബിഡിജെഎസ് സംസ്ഥാന കൗൺസിൽ അംഗം ശ്രീകുമാർ തട്ടാരത്ത്, ബിജെപി ജില്ലാ സെക്രട്ടറിമാരായ ടി.പത്മകുമാരി, സൗഷലാലു, ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ, ജില്ലാ മീഡിയ സെൽ കൺവീനർ നവീൻ ശിവൻ, ഒബിസി മോർച്ച ജില്ല പ്രസിഡന്റ് കെ.ടി.ബൈജു, എസ്സി മോർച്ച ജില്ലാ അധ്യക്ഷൻ പി.എ.ബാബു, മഹിളാമോർച്ച സംസ്ഥാന ഉപാധ്യക്ഷ സ്മിത മേനോൻ, സംസ്ഥാന സമിതി അംഗങ്ങളായ പി.വി.അതികായൻ, സുധ ദിലീപ്, എൻ.സജികുമാർ, സി.ജി.രാജഗോപാൽ, പത്മജ.എസ്.മേനോൻ, നോർത്ത് മണ്ഡലം പ്രസിഡന്റ് സ്വരാജ്, സൗത്ത് മണ്ഡലം പ്രസിഡന്റ് മഞ്ജു ലഹിതൻ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

