ആലപ്പുഴ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കാന നിർമിക്കുന്നതിനിടെ പൈപ്പുപൊട്ടി 4 ദിവസമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. കൊമ്മാടി ബൈപാസിനു സമീപത്താണ് ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. തുടർന്ന് പമ്പിങ് നടക്കുന്ന പുലർച്ചെയും രാത്രി സമയങ്ങളിലും ലീറ്റർ കണക്കിനു ശുദ്ധജലം പാഴായി റോഡിലൂടെ ഒഴുകുകയാണ്.
ശുദ്ധജലം പാഴായിപ്പോവുന്നതിനാൽ ഈ ഭാഗത്തെ വീടുകളിലെ പൈപ്പുകളിലും ഇപ്പോൾ ശക്തി കുറഞ്ഞാണ് ജലം ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവിക്കുന്ന പ്രദേശം കൂടിയാണ്. പൈപ്പ് പൊട്ടിയ വിവരം നാട്ടുകാർ ദേശീയപാത അതോറിറ്റി അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരും തൊഴിലാളികളും കഴിഞ്ഞദിവസം പകൽ എത്തിയെങ്കിലും താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി മടങ്ങി. തുടർന്ന് രാത്രി ആയതോടെ വീണ്ടും വാൽവ് തെന്നിമാറി ശുദ്ധജലം പാഴാകുകയായിരുന്നു.
ശുദ്ധജലം കൂടുതൽ പാഴാകുന്ന സമയങ്ങളിൽ അധികൃതർ ഇവിടെയെത്തി പരിശോധന നടത്തി ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

