ആലപ്പുഴ∙ ടി.വി.തോമസിന്റെ പേരിലുള്ള നഗരസഭ ടൗൺ ഹാൾ നാല് വർഷമായി പ്ലാസ്റ്റിക് മാലിന്യ സംഭരണകേന്ദ്രം. നാഷനൽ ഹൗസിങ്ക് ബാങ്കിൽ നിന്നു 15 കോടി രൂപ വായ്പ എടുത്ത് മൂന്നു നിലയുള്ള ശീതീകരിച്ച ടൗൺ ഹാൾ നിർമിക്കാൻ മുൻ നഗരസഭ തീരുമാനിച്ചതല്ലാതെ നടപടി സ്വീകരിച്ചില്ല.
നഗരസഭയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം കിട്ടാതെയും വന്നതോടെ ടൗൺ ഹാൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കുന്ന കേന്ദ്രം തന്നെയായി തുടർന്നു. 1994 ൽ കോൺഗ്രസ് നേതാവായിരുന്ന എൻ.അരവിന്ദാക്ഷൻ നഗരസഭാധ്യക്ഷൻ ആയിരുന്നപ്പോഴാണ് അന്നത്തെ സുബ്ബമ്മ തീയറ്റർ വിലയ്ക്കു വാങ്ങി നഗരസഭയുടെ ടൗൺ ഹാളാക്കി മാറ്റിയത്.
പിന്നീട് പി.പി. ചിത്തരഞ്ജൻ ചെയർമാനായപ്പോൾ സ്റ്റേഡിയത്തിനു ഇ.എം.എസിന്റെ പേരിട്ടപ്പോൾ സിപിഐയുടെ ആവശ്യപ്രകാരം ടൗൺ ഹാളിനു ടി.വി.തോമസിന്റെ പേരിട്ടു.
കുറഞ്ഞ വാടകയ്ക്ക് ലഭിച്ചിരുന്ന ടൗൺ ഹാൾ കാലാകാലങ്ങളിൽ നവീകരണം നടത്താതിരുന്നതിനാൽ പല ഭാഗങ്ങളും ജീർണിച്ചു. സീലിങ് അടർന്നു താഴെ വീണു.
കോൺക്രീറ്റ് ഭാഗങ്ങളും ഇളകിവീണു. മേൽക്കൂരയിൽ ചോർച്ചയുണ്ടായി.
ഇതിനിടെ ഹരിത കർമസേനയുടെ പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാനുള്ള ഗോഡൗൺ ആയി മാറ്റിയതോടെ എലിയും പാമ്പും തെരുവു നായ്ക്കളും താമസിക്കുന്ന ഇടമായി ടി വി.തോമസ് സ്മാരക ടൗൺ ഹാൾമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

