
മാന്നാർ ∙ അപ്പർകുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു നേരിയ ആശ്വാസം. മഴ മാറി വെയിൽ തെളിഞ്ഞതോടെ നദികളിലെ ജലനിരപ്പു കുറഞ്ഞു.
എന്നാൽ താഴ്ന്ന പ്രദേശങ്ങളും അനുബന്ധ റോഡുകളിലെയും വെള്ളമിറങ്ങിയിട്ടില്ല. ചില ഗ്രാമീണ റോഡുകളിലെ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല.
മാന്നാർ പടിഞ്ഞാറ് വാലേൽ, മേൽപ്പാടം, മൂർത്തിട്ട മുക്കാത്താരി ബണ്ടു റോഡ്, ഇടയാടി, പന്തളാറ്റിൽ ഭാഗം, വൈദ്യൻ നഗർ, വിരുപ്പിൽ, മണലി, തോലംപടവ് തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളം പഴയപടി തന്നെ തുടരുകയാണ്.
കുരട്ടിശേരി പാടശേഖരത്തിലെ വെള്ളം കെട്ടിക്കിടക്കുന്നതാണ് കാരണം.
അച്ചൻകോവിലാറിന്റെ തീരത്തെ പ്രായിക്കര കടവ്, പറക്കടവ് കിഴക്കൻവേലി ഭാഗത്ത് 4 വീടുകളിൽ നിന്നും ഭാഗികമായി വെള്ളമിറങ്ങി.പ്രദേശവാസികൾ ക്യാംപുകളിലും ബന്ധുവീടുകളിലുമാണ്. ബുധനൂർ, പൊണ്ണത്തറ, പ്ലാക്കാത്തറ, കളത്തൂർ കടവ് എന്നിവിടങ്ങളിലെ വെള്ളമാണ് ഇനിയും ഇറങ്ങാനുള്ളത്.
രണ്ടു ദിവസത്തിനുള്ളിൽ വെള്ളമിറങ്ങാനാണ് സാധ്യത. ചെന്നിത്തല, മാന്നാർ, ബുധനൂർ പഞ്ചായത്തുകളിലെ 3 ക്യാംപുകൾ മാറ്റമില്ലാതെ ഇന്നലെയും തുടർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]