
കൃഷ്ണപുരം∙ കാപ്പിൽ കിഴക്ക് ആലുംമൂട് ജംക്ഷൻ, കരിഞ്ഞപ്പള്ളി ജംക്ഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് തകർന്ന് രണ്ടായി. കൃഷ്ണപുരം മൂന്നാംകുറ്റി റോഡിനെയും കൃഷ്ണപുരം–ചൂനാട് –തെങ്ങമം റോഡിനെയും ബന്ധിപ്പിക്കുന്ന 750 മീറ്റർ നീളമുള്ളതാണ് ലിങ്ക് റോഡ്.
കാപ്പിൽ കിഴക്ക് കൈരളി വിലാസം ഗ്രന്ഥശാലയ്ക്ക് മുന്നിലുള്ള റോഡാണിത്. കാപ്പിൽ കിഴക്ക് എൻഎൻഎം യുപി സ്കൂൾ, തയ്യിൽ തെക്ക് ഗവ.
എൽപി സ്കൂൾ, വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, ഭരണിക്കാവ് പഞ്ചായത്ത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ജനങ്ങൾ ആശ്രയിക്കുന്ന റോഡാണ് തകർന്നത്.
കാപ്പിൽ സർവീസ് സഹകരണ ബാങ്ക്, കാപ്പിൽ കുറ്റിപ്പുറം മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് നാട്ടുകാർ ഈ റോഡാണ് ഉപയോഗിക്കുന്നത്. 25 വർഷം മുൻപ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് ടാർ ചെയ്തിരുന്നു. 10 വർഷം മുൻപ് പഞ്ചായത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നു.
റോഡിന്റെ രണ്ടു ഭാഗങ്ങളിൽ ഇപ്പോൾ വലിയ ഗർത്തങ്ങളാണ്. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും റോഡ് പുനരുദ്ധരിക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ലെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി ആരോപിച്ചു.
അടിയന്തരമായി റോഡ് റീടാർ ചെയ്തില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]