
ഹരിപ്പാട് ∙ കുമാരപുരം, കാർത്തികപ്പള്ളി പഞ്ചായത്തുകളിൽ കൂടി പോകുന്ന മഹാദേവി കാട്– ത്രാച്ചേരിൽ റോഡ് തകർന്ന് കുഴി രൂപപ്പെട്ടിട്ട് നാളുകളായി. തകർന്നു കിടക്കുന്ന റോഡിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
ജലജീവൻ പദ്ധതിക്കുവേണ്ടി റോഡിന്റെ വശങ്ങളിൽ യന്ത്രം ഉപയോഗിച്ച് കുഴി എടുത്ത് പൈപ്പ് ഇടുകയായിരുന്നു. അതിനുശേഷം റോഡ് പൂർവ സ്ഥിതിയിലാക്കുകയോ റീടാർ ചെയ്ത് ബലപ്പെടുത്തുകയും ചെയ്തിട്ടില്ല.
റോഡ് വെട്ടിപ്പൊളിച്ച സമയത്ത് പഴയ പൈപ്പ് ലൈൻ പൊട്ടിയുണ്ടായ വെള്ളത്തിൽ റോഡിന്റെ പകുതിഭാഗം ഒലിച്ചുപോയി.
പിന്നീട് യന്ത്രം ഉപയോഗിച്ച് മണ്ണ് മൂടിയതല്ലാതെ റോഡ് ബലപ്പെടുത്താനുള്ള നടപടി സ്വീകരിച്ചില്ല. റോഡ് ഗതാഗത യോഗ്യമാക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് കാർത്തികപ്പള്ളി താലൂക്ക് ഉപഭോക്തൃ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]