ചെങ്ങന്നൂർ ∙ പിഐപി കനാലിൽ വെള്ളം എത്താത്തതിനാൽ പാടശേഖരങ്ങൾ വിണ്ടുകീറി. പുലിയൂരിൽ വടപുറം, പടനിലം, നരച്ചിമുട്ടം, നെടുംചാൽ, തിരുവൻവണ്ടൂരിൽ മഴുക്കീർ, ഉമയാറ്റുകര, തിരുവൻവണ്ടൂർ, കോലടത്തുശേരി, വനവാതുക്കര, ഇരമല്ലിക്കര തുടങ്ങിയ പാടങ്ങളാണു വെള്ളം കിട്ടാതെ വിണ്ടുകീറിയത്. പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) മണിയാർ ബരാജിലെ മെക്കാനിക്കൽ പ്രവൃത്തികൾ നടത്താനായി ചെങ്ങന്നൂർ, തിരുവല്ല, റാന്നി, ആറന്മുള, മാവേലിക്കര മണ്ഡലങ്ങളിൽ പിഐപി കനാലുകളിൽ കൂടിയുള്ള ജലവിതരണം ഈ വർഷം പൂർണമായും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു.
മന്ത്രി സജി ചെറിയാൻ ഇടപെട്ടതിനെ തുടർന്നു മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ മന്ത്രിമാരായ സജി ചെറിയാൻ, പി.
പ്രസാദ്, ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ഉന്നതതലയോഗം പണികൾ നീട്ടി വയ്ക്കാനും വെള്ളം നൽകാനും തീരുമാനിച്ചിരുന്നു. തുടർന്നു ഡിസംബർ പകുതിയോടെ പിഐപി കനാലിലൂടെ ജലം ലഭിക്കും എന്ന ഉറപ്പിലാണ് മേഖലയിൽ കൃഷി ഇറക്കിയതെന്നു കർഷകർ പറയുന്നു. എന്നാൽ ഡിസംബർ അവസാനിക്കാറായിട്ടും വെള്ളമെത്തിയില്ല.
കനാൽ വൃത്തിയാക്കുന്ന നടപടികളും നടന്നു വരുന്നതേയുള്ളൂ. ഞാറു നട്ടശേഷം ഇടയ്ക്കു ലഭിച്ച വേനൽ മഴയിലാണ് രണ്ടു വളം ചെയ്തത്.
ഇപ്പോൾ 2 മാസം പിന്നിട്ട നെൽച്ചെടികൾക്കു മൂന്നാം വളം ചെയ്യേണ്ട
സമയം ആയി. വെള്ളം ആവശ്യമുള്ളത് ഇപ്പോഴാണ്.
135 ദിവസം കഴിയുമ്പോൾ കൊയ്ത്ത് തുടങ്ങേണ്ടതാണ്.
മണിയാർ ഡാം തുറന്നു, ഇന്നു വെള്ളമെത്തും
മണിയാർ ഡാം തുറന്നതായും തിരുവൻവണ്ടൂർ, പുലിയൂർ ഭാഗങ്ങളിൽ ഇന്നു വെള്ളം എത്തുമെന്നും പിഐപി അധികൃതർ പറഞ്ഞു. മണിയാർ ബരാജിൽ ഒരു ഷട്ടറിന്റെ പണികൾ മാത്രമാണ് പൂർത്തീകരിച്ചത്.
കൃഷി ഇറക്കിയതിനാൽ ഏപ്രിൽ വരെ വെള്ളം നൽകേണ്ടി വരുമെന്നും ഇക്കാരണത്താൽ ബാക്കിയുള്ള ജോലികൾ വീണ്ടും വൈകിയേക്കുമെന്നും അധികൃതർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

