എടത്വ ∙ ചുണ്ടിൽ പോളിയസ്റ്റർ തുണി കുരുങ്ങി ജീവൻ അപകടത്തിലായ ചേരക്കോഴിക്ക് (കുളക്കോഴി) രക്ഷകരായി ചങ്ങാതിക്കൂട്ടം. വെള്ളത്തിൽ മുങ്ങി ഇര പിടിക്കുന്നതിനെടെ ചുണ്ടിൽ തുണി കുരുങ്ങിയതെന്നാണ് നിഗമനം.
ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ അവശനിലയിൽ കടവിൽ കിടക്കുകയായിരുന്ന ചേരക്കോഴിയെ വിദ്യാർഥികളായ കൂട്ടുകാരാണ് രക്ഷിച്ചത്.
ഞായറാഴ്ച പള്ളിയിൽ പോയി തിരികെ വരുമ്പോഴാണ് ചേരക്കോഴിയെ കണ്ടത്. ചേരക്കോഴിയുടെ ചുണ്ടിൽ കുരുങ്ങിക്കിടന്ന തുണി ബ്ലേഡ് ഉപയോഗിച്ച് സൂക്ഷ്മമായി മുറിച്ചുനീക്കിയാണ് ചെറുതന പോച്ച വേഴക്കാട് അഞ്ചിൽ ജീസൻ ജോജി, പുന്നപ്ര ഷോൺ ആൻറണി,ജീവൻ ജയൻ, ജലിൽ ജയൻ, ജസ്ലിൻ സേവ്യർ എന്നിവർ ജീവൻ രക്ഷിച്ചത്.
തുടർന്ന് ചേരക്കോഴിയെ തോട്ടിലേക്ക് വിട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

