ആലപ്പുഴ ∙ നഗരത്തിന്റെ വടക്കൻ മേഖലയിൽ നവംബർ ഒന്നു മുതൽ മൂന്നു വരെ ജലവിതരണം മുടങ്ങും. വടികാട് പൊതുമരാമത്ത് വകുപ്പിന്റെ കലുങ്ക് നിർമാണത്തിന് വേണ്ടി ജല അതോറിറ്റിയുടെ പമ്പിങ് മെയിനും വിതരണ ലൈനുകളും ഉൾപ്പെടെ 5 പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ വടികാട്, ചാത്തനാട്, വേലിയാകുളം, കാപ്പിൽമുക്ക് ജലസംഭരണികളിൽ നിന്നു നവംബർ ഒന്ന് മുതൽ മൂന്നു വരെ ജലവിതരണം ഉണ്ടായിരിക്കുന്നതല്ല.
ഇതുമൂലം, അവലൂക്കുന്ന്, തത്തംപള്ളി, കിടങ്ങാംപറമ്പ്, ജില്ലാക്കോടതി, കരളകം, പുന്നമട, കൊറ്റംകുളങ്ങര, കറുക, നെഹ്റു ട്രോഫി, കാളാത്ത്, ചാത്തനാട്, ആശ്രമം, തോണ്ടൻകുളങ്ങര, പൂന്തോപ്പ് തുടങ്ങിയ വാർഡുകളിലാണ് ശുദ്ധജലം മുടങ്ങുന്നത്. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നു ജല അതോറിറ്റി ആലപ്പുഴ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

