പൂച്ചാക്കൽ ∙ അരൂക്കുറ്റി ഹൗസ് ബോട്ട് ടെർമിനലിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് 6ന് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. ദലീമ ജോജോ എംഎൽഎ അധ്യക്ഷത വഹിക്കും.
അരൂക്കുറ്റി പഴയ ബോട്ട് ജെട്ടിയിലാണ് ഡിടിപിസി നേതൃത്വത്തിൽ 6 വർഷം മുൻപ് ജില്ലാ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി ഒന്നരക്കോടിയോളം രൂപ ചെലവിൽ ഹൗസ് ബോട്ട് കേന്ദ്രം നിർമിച്ചത്.
നടത്തിപ്പിന് കരാറുകാരെ ലഭിക്കാത്തത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ കേന്ദ്രം ഉപയോഗമില്ലാതെ നശിക്കുകയായിരുന്നു . മൂന്നുമാസം മുൻപാണ് കരാറുകാർ ഏറ്റെടുത്തത്.
ഹൗസ് ബോട്ട് സവാരി, കയാക്കിങ്, സ്പീഡ് ലോഞ്ച്, അലങ്കാര വിളക്കുകൾ, റസ്റ്ററന്റ്, ശുചിമുറികൾ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളുണ്ട്. ജലഗതാഗത വകുപ്പിന്റെ പാണാവള്ളി – എറണാകുളം യാത്രാ ബോട്ടും ഇവിടെ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

