ഇന്ന്
∙ഇടിയോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത.
∙കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
ചമ്പക്കുളം 1,2,3 വാർഡുകളിൽ 5 വരെ ശുദ്ധജല വിതരണം മുടങ്ങും
എടത്വ ∙ ആലപ്പുഴ – ചങ്ങനാശേരി റോഡിൽ പള്ളിക്കൂട്ടുമ്മ പാലത്തിന്റെ അപ്രോച്ച് റോഡിൽ ചോർച്ച രൂപപ്പെട്ടതിനാൽ ചമ്പക്കുളം പഞ്ചായത്തിലെ 1, 2, 3 വാർഡുകളിലെ ശുദ്ധജല വിതരണം നവംബർ 5 വരെ പൂർണമായും തടസ്സപ്പെടുമെന്നു വാട്ടർ അതോറിറ്റി എടത്വ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് സ്റ്റോപ്
കായംകുളം∙ തിരുവനന്തപുരം നോർത്ത്–ബെംഗളൂരു ഹംസഫർ എക്സ്പ്രസിന് നവംബർ ഒന്നു മുതൽ കായംകുളത്ത് സ്റ്റോപ് അനുവദിച്ചതായി കെ.സി.വേണുഗോപാൽ എംപി അറിയിച്ചു.
ബെംഗളൂരുവിലേക്കുളള ട്രെയിൻ രാത്രി 7.42നും തിരിച്ച് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ രാവിലെ 7.38 നും കായംകുളത്ത് എത്തും.
അഭിമുഖം മാറ്റിവച്ചു
ചെങ്ങന്നൂർ∙ സമഗ്രശിക്ഷാ കേരളം, ചെങ്ങന്നൂർ ബിആർസിയിലെ ക്ലസ്റ്റർ കോഓർഡിനേറ്റർ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നവംബർ ഒന്നിന് നടത്താനിരുന്ന അഭിമുഖം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാംപും
ചെങ്ങന്നൂർ∙ കരുണ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പാണ്ടനാട് മേഖല, പന്തളം കാരുണ്യ ഐ കെയർ ഹോസ്പിറ്റൽ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാംപും നാളെ 9നു മുതവഴി കാടുവെട്ടൂർ കെവിഎം വൃദ്ധസദനത്തിൽ നടത്തും.
9544836023.
മെഡിക്കൽ ഓഫിസർ
മാവേലിക്കര ∙ കുറത്തികാട് ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒപിയിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർ (എംബിബിഎസ്), ഫാർമസിസ്റ്റ് (ഡിഫാം) എന്നിവരെ നിയമിക്കുന്നു. യോഗ്യരായവർ ഇന്ന് രാവിലെ 11നു സർട്ടിഫിക്കറ്റുകളുമായി കുറത്തികാട് ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

