ചെങ്ങന്നൂർ ∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളായി സ്ത്രീകൾ വിജയിച്ചത് സർക്കാർ നടത്തിയ സിനിമ കോൺക്ലേവിന്റെ ഫലമാണെന്നു വകുപ്പ് മന്ത്രി സജി ചെറിയാൻ. കുടുംബശ്രീ ആലപ്പുഴ ജില്ലാ മേളയായ ‘സമന്വയം–2025’ന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിനേത്രി എന്ന നിലയിൽ തുറന്നു സംസാരിക്കാൻ ആർജവം നൽകിയത് ഹേമ കമ്മിറ്റി റിപ്പോർട്ട് ആണെന്ന് മുഖ്യാതിഥിയായ നടിയും അമ്മ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസ്സൻ പറഞ്ഞു.
പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ അധ്യക്ഷനായി.
ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ വത്സല മോഹൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്.രഞ്ജിത്ത്, ടി.ടി.ഷൈലജ, പി.എൻ.സെൽവരാജൻ, ജി.ഹരികുമാർ, സതീഷ് കൃഷ്ണൻ, കെ.പി.പ്രദീപ്, മോഹൻ കൊട്ടാരത്തുപറമ്പിൽ, ലേഖ അജിത്ത്, പി..കെ.ഗോപാലകൃഷ്ണൻ, സിഡിഎസ് ചെയർപഴ്സൻ ഗീത നായർ എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷൻ, സംസ്ഥാന ഫോക്ലോർ അക്കാദമി, പുലിയൂർ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന മേള സെപ്റ്റംബർ 2 വരെ പുലിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ വിവിധ കലാസാംസ്കാരിക പരിപാടികൾ നടക്കും. കുടുംബശ്രീ ഉൽപന്നങ്ങളുടെ പ്രദർശന വിപണനത്തിനായി 25 സ്റ്റാളുകളും10 ഫുഡ് സ്റ്റാളുകളുമുണ്ട്.
മേളയിൽ ഇന്ന്
രാവിലെ 10.30 നു പുലിയൂർ പഞ്ചായത്തിന്റെയും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ചെങ്ങന്നൂർ ബാർ അസോസിയേഷന്റെയും നേതൃത്വത്തിൽ നിയമ ബോധന, ലഹരിവിരുദ്ധ ക്യാംപെയ്ൻ –ജാഗ്രതാസദസ്സ്, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി.
അരുൺ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ജില്ലാ ജഡ്ജി കെ.കെ.
ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മുഖ്യപ്രഭാഷണം നടത്തും. എഡിജിപി എസ്.ശ്രീജിത്ത് വിശിഷ്ടാതിഥിയാകും.
2നു കവിയരങ്ങ്– സഹൃദയക്കൂട്ടം ആലാ രാജൻ നയിക്കും. 3നു സാഹിത്യ സമ്മേളനം കേരള സർവകലാശാല സിൻഡിക്കറ്റംഗം ആർ.രാജേഷ് ഉദ്ഘാടനം ചെയ്യും.
അംബികാ രാമകൃഷ്ണൻ രചിച്ച കഥാസമാഹാരത്തിന്റെ പ്രകാശനം സാഹിത്യകാരൻ ബെന്യാമിൻ നിർവഹിക്കും. 4 നു തിരുവനന്തപുരം ഭാവന കലാസമിതിയുടെ കലാമേള.
5നു കൈകൊട്ടിക്കളി മത്സരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]