മാവേലിക്കര∙ ബിഷപ് മൂർ കോളജ് പൂർവ വിദ്യാർഥി സംഘടന സംഘടിപ്പിക്കുന്ന ഗ്ലോബൽ പൂർവ വിദ്യാർഥി സംഗമം ‘രിഗമ – 2025’ ഓഗസ്റ്റ് 9ന് കോളജിൽ നടക്കും. രാവിലെ 10 ന് സിഎസ്ഐ.
മധ്യകേരള മഹാഇടവക ബിഷപ്പ് റവ. ഡോ.
മലയിൽ സാബു കോശി ചെറിയാൻ അനുഗ്രഹ പ്രഭാഷണം നടത്തും. ചങ്ങാതിച്ചോലയുടെ ഉദ്ഘാടനം മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാനും പൂർവ വിദ്യാർഥിയുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി നിർവഹിക്കും.
ഗുരുവന്ദനവും പ്രതിഭകളെ ആദരിക്കലും സാംസ്കാരിക – ഫിഷറീസ് വകുപ്പ് മന്ത്രിയും പൂർവ വിദ്യാർഥിയുമായ സജി ചെറിയാൻ നിർവഹിക്കും. കലാകമലദളം സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും.
പൂർവ്വ വിദ്യാർഥികളായ മാവേലിക്കര എംഎൽഎ എം.എസ്.അരുൺ കുമാർ, റാന്നി എംഎൽഎ പ്രമോദ് നാരായണൻ, മാവേലിക്കര മുനിസിപ്പൽ ചെയർമാൻ നൈനാൻ സി.
കുറ്റിശ്ശേരിൽ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.
മോഹൻകുമാർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 11 മുതൽ പൂർവ്വ അദ്ധ്യാപക- പൂർവ്വവിദ്യാർത്ഥി സംഗമവും കുടുംബാംഗങ്ങളുടെ പാട്ട്, മിമിക്രി, കവിത ചൊല്ലൽ, കഥപറച്ചിൽ ഉൾപ്പെടെ വിവിധ പരിപാടികളും നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ രാഗതാളമേളം.
അലക്സ് വള്ളികുന്നം അവതരിപ്പിക്കുന്ന ഏകാംഗ നാടകം എന്നിവ അരങ്ങേറും. വൈകീട്ട് 4 മുതൽ ഗാനമേള.
റജിസ്ട്രേഷന്: 9447274952 (കെ.ജി. മുകുന്ദൻ), 9447254640 (എസ്.
ജോസഫ്), 9747612014 (നബീർ അബ്ദുൾ കരീം ) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]