
ആലപ്പുഴ ∙ കലക്ടറുടെ ഉത്തരവ് കാറ്റിൽപറത്തി പാഞ്ഞ സ്പീഡ് ബോട്ട് ഉണ്ടാക്കിയ ഓളവും കായൽ കാറ്റും ചേർന്നുണ്ടായ കൂറ്റൻ ഓളങ്ങളിൽപെട്ട ചെറുവള്ളം മുങ്ങാതെ ഭാഗ്യം കൊണ്ടു ജീവൻ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് നെഹ്റു ട്രോഫി സജിത്ത് ഭവനിൽ ആനന്ദകുമാറും മരുമകൾ മഞ്ജുവും മൂന്നു പേരക്കുട്ടികളും.ഇന്നലെ വൈകിട്ട് 3.37നായിരുന്നു സ്പീഡ് ബോട്ട് കടന്നുപോയതെന്ന് ആനന്ദകുമാർ പറഞ്ഞു.
‘സ്കൂളിൽ നിന്നു മടങ്ങിവന്ന പേരക്കുട്ടികളായ പ്രണവ്(7), സുധി (8), ശ്രദ്ധ (6), ഇവരെ സ്കൂളിൽനിന്ന് വിളിച്ചു കൊണ്ടുവന്ന മരുമകൾ മഞ്ജു എന്നിവരെ സ്റ്റാർട്ടിങ് പോയിന്റിനു സമീപത്തെ തോട്ടുകടവിൽ നിന്നാണ് ചെറുവള്ളത്തിൽ കയറ്റി തുഴഞ്ഞുവന്നത്.
കായലിന്റെ മധ്യഭാഗത്ത് എത്താറായപ്പോൾ മിന്നൽ വേഗത്തിൽ പാഞ്ഞെടുക്കുന്ന സ്പീഡ് ബോട്ടിനെ കണ്ട് വളരെ വേഗം തുഴ ഉപയോഗിച്ച് വള്ളം നിയന്ത്രിച്ചതിനാൽ മുങ്ങാതെ രക്ഷപ്പെട്ടു. ഒരു മീറ്റർ അകലത്തിലാണ് സ്പീഡ് ബോട്ട് കടന്നുപോയത്.
കുഞ്ഞുങ്ങളുടെ ഭാഗ്യം കൊണ്ടാണ് ഒരു ദുരന്തം ഒഴിവായത്’– ആനന്ദ്കുമാർ പറഞ്ഞു. കായലിലെ കാറ്റ് കണക്കിലെടുത്ത് ഇതുവഴി മോട്ടർ ബോട്ട് അടക്കമുള്ളവ രാവിലെയും വൈകിട്ടും ഓടിക്കാൻ പാടില്ലെന്ന് കലക്ടറുടെ ഉത്തരവുണ്ടെങ്കിലും അതു ലംഘിക്കപ്പെടുകയാണെന്ന് ആനന്ദകുമാറിന്റെ മൂത്ത മരുമകളും പ്രണവിന്റെ അമ്മയുമായ പ്രജിത പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]