പോളിടെക്നിക് കോളജിൽ സ്പോട് അഡ്മിഷൻ
കായംകുളം∙ ഗവ. വനിതാ പോളിടെക്നിക് കോളജിൽ ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന് (ഡിപ്ലോമ ഇൻ കംപ്യൂട്ടർ എൻജിനീയറിങ്, ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടിസ്) ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായുള്ള സ്പോട് അഡ്മിഷൻ നാളെ രാവിലെ 9 മുതൽ കോളജിൽ നടക്കും.
റജിസ്ട്രേഷൻ സമയം രാവിലെ 9 മണി മുതൽ 11 വരെയാണ്. നേരത്തെ അഡ്മിഷൻ എടുത്തവർ അഡ്മിഷൻ സ്ലിപ്, ഫീസ് രസീത് എന്നിവയും പുതുതായി അഡ്മിഷൻ എടുക്കാനുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും നിശ്ചിത ഫീസും സഹിതം രക്ഷിതാവുമായി നാളെ രാവിലെ 9ന് കോളജിൽ എത്തി റജിസ്റ്റർ ചെയ്യണം.
യോഗ്യതയും ഫീസും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.polyadmission.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 9809468058, 9744810977.
റജിസ്ട്രേഷൻ ക്യാംപ് നാളെ
കായംകുളം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയ്ബിലിറ്റി സെന്റർ റജിസ്ട്രേഷൻ ക്യാംപ് നാളെ രാവിലെ 10ന് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും.
പ്ലസ് ടു ഉള്ള, 40 വയസ്സിൽ താഴെ പ്രായമുള്ള, ഐടിഐ, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രഫഷനൽ യോഗ്യതയുള്ള കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെയും സമീപ പ്രദേശങ്ങളിലെയും ഉദ്യോഗാർഥികൾക്കാണ് അവസരം. യോഗ്യരായവർ ബയോഡേറ്റ, 300 രൂപ, ആധാർ കാർഡിന്റെയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പ് എന്നിവയുമായി നാളെ രാവിലെ 10ന് എത്തണം.
0479-2442502, 8304057735.
മികച്ച കർഷകർക്ക് അപേക്ഷിക്കാം
ആറാട്ടുപുഴ ∙ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനാചരണത്തിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കും. ഇതിനായി കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
മികച്ച മുതിർന്ന കർഷകൻ, മികച്ച മുതിർന്ന കർഷക, മികച്ച പട്ടികജാതി കർഷകൻ, മികച്ച യുവ കർഷകൻ, മികച്ച യുവ കർഷക, മികച്ച കുട്ടി കർഷകൻ, മികച്ച മത്സ്യ കർഷകൻ, മികച്ച ക്ഷീര കർഷകൻ, മികച്ച കർഷക തൊഴിലാളി, മികച്ച സമ്മിശ്ര കർഷകൻ, മികച്ച ജൈവ കർഷകൻ, മികച്ച കൃഷികൂട്ടങ്ങൾ/സംഘ കർഷകർ എന്ന വിഭാഗങ്ങളിൽ പെട്ട കർഷകരെയാണ് ആദരിക്കുന്നത്.
അപേക്ഷകൾ ഓഗസ്റ്റ് 5ന് വൈകിട്ട് 5ന് മുൻപായി കൃഷിഭവനിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണം.
കായംകുളം∙ ചിങ്ങം ഒന്നിന് ആദരിക്കുന്നതിനായി കൃഷ്ണപുരം പഞ്ചായത്തിലെ കർഷകരിൽ നിന്നും അവാർഡിന് അപേക്ഷ ക്ഷണിച്ചു. അർഹതയുള്ളവർ ഓഗസ്റ്റ് 2ന് വൈകിട്ട് 5ന് അകം കൃഷിഭവനിൽ അപേക്ഷ നൽകണം.
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അവാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]