കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനു പുതിയൊരു സമഗ്രപദ്ധതി നടപ്പാക്കുമെന്നു ബജറ്റ് പ്രഖ്യാപനം. പദ്ധതിയുടെ ആദ്യഘട്ടത്തിന് 50 കോടി രൂപയും വകയിരുത്തി.
കുട്ടനാടിനെ സംബന്ധിച്ച് പുതിയൊരു പ്രഖ്യാപനം ഇതു മാത്രമാണ്.
നിരാശ, തനിയാവർത്തനം
രണ്ടാം കുട്ടനാട് പാക്കജിൽ 2,447 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിലേക്ക് ബജറ്റിൽ വകയിരുത്തിയത് 75 കോടി രൂപ മാത്രം. പമ്പ, അച്ചൻകോവിൽ നദികളിൽ 4 റഗുലേറ്ററുകളുടെ നിർമാണം, എസി കനാൽ നിർമാണത്തിന്റെ 2, 3 ഘട്ടങ്ങൾ ഉൾപ്പെടെ വലിയ പദ്ധതികൾ പാക്കേജിലുണ്ടെങ്കിലും 75 കോടി രൂപയ്ക്കു പാടശേഖരങ്ങളിലെ പുറംബണ്ട് നിർമാണം, ചാലിന് ആഴം കൂട്ടൽ പോലുള്ളവയേ നടപ്പാക്കാനാകൂവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കുട്ടനാട്ടിലെ അടിസ്ഥാനസൗകര്യവികസനത്തിന് നബാർഡ് ആർഐഡിഎഫ് (റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ട്) പദ്ധതിയിൽ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിച്ചതായി ബജറ്റിലുണ്ട്.
കഴിഞ്ഞ രണ്ടു ബജറ്റിലും ഇതേ പ്രഖ്യാപനം ഉണ്ടായിരുന്നു, കിട്ടിയതോ? 2024–’25 ബജറ്റിൽ നബാർഡ് ഫണ്ടായി 100 കോടി രൂപയും പദ്ധതിവിഹിതത്തിൽ നിന്ന് 57 കോടി രൂപയും ചേർന്നു 157 കോടി പ്രഖ്യാപിച്ചതിൽ അനുവദിച്ചത് 28.5 കോടി രൂപ മാത്രം.
2025–’26 ബജറ്റിലും 157 കോടി പ്രഖ്യാപിച്ചു. കിട്ടിയത് 57 കോടി.
‘അപ്രത്യക്ഷ’മാകുന്ന ആ 100 കോടി ഇത്തവണയും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.ബജറ്റിൽ ലഭിച്ചത് കുട്ടനാട് വികസനത്തിന് നബാർഡ് വായ്പയിൽ നിന്ന് 100 കോടി. കുട്ടനാട് പാക്കേജ് രണ്ടാംഘട്ടത്തിന് 75 കോടി. വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതി. ആദ്യഘട്ടത്തിന് 50 കോടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

