ആലപ്പുഴ∙ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികനെ പൊലീസ് കടന്നുപിടിച്ചതിനെ തുടർന്നു വണ്ടി മറിഞ്ഞു യാത്രികനും പൊലീസുകാരനും ഗുരുതര പരുക്കേറ്റ സംഭവത്തിൽ പൊലീസിന്റെ വാദങ്ങൾ തള്ളി അപകടത്തിൽപെട്ട രാഹുൽ സാബു (29).
ചെല്ലാനം ഹാർബറിനു സമീപം ക്രിസ്മസ് പിറ്റേന്നു പുലർച്ചെ രണ്ടിനുണ്ടായ അപകടത്തിൽ, ബൈക്ക് ഓടിച്ചിരുന്ന ആലപ്പുഴ കൊമ്മാടി കളരിക്കൽ വീട്ടിൽ അനിൽ രാജേന്ദ്രൻ (28), കൊച്ചി കണ്ണമാലി സ്റ്റേഷനിലെ സിപിഒ ബിജുമോൻ എന്നിവർക്കാണു പരുക്കേറ്റത്. ഇരുവരും കൊച്ചിയിലെ ആശുപത്രികളിൽ ചികിത്സയിലാണ്.
പൊലീസിന്റെ ഭാഗം വിശദീകരിച്ചു ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിനു പുറമേ അനിലും രാഹുലും ബൈക്കിൽ ചെട്ടികാട് ആശുപത്രിയിലെത്തുന്ന ദൃശ്യങ്ങളും ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു.
ചികിത്സ തേടിയെത്തിയപ്പോൾ യുവാക്കൾക്ക് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്നു പറയുന്ന ആശുപത്രി രേഖയും പുറത്തുവന്നിട്ടുണ്ട്. എന്നാൽ പൊലീസ് പറയുന്നതു കള്ളമാണെന്നും പൊലീസുകാരനെ ഇടിച്ചിടാൻ ശ്രമിച്ചതല്ലെന്നും തങ്ങളെ ബൈക്കിൽ നിന്നു വലിച്ചിടുകയായിരുന്നു എന്നുമുള്ള മൊഴിയിൽ ഉറച്ചു നിൽക്കുകയാണു യുവാക്കൾ. മദ്യപിച്ചിരുന്നെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നുമാണ് ഇവരുടെ വാദം.
വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് അനിലിനും ബൈക്കിൽ ഒപ്പമുണ്ടായിരുന്ന രാഹുലിനുമെതിരെ കണ്ണമാലി പൊലീസ് കേസെടുത്തിരുന്നു. ഇതോടെ പൊലീസിലുള്ള വിശ്വാസം നഷ്ടമായെന്ന് അനിലിന്റെ കുടുംബം പറഞ്ഞു.അനിലും രാഹുലും മദ്യപിച്ചിട്ടുണ്ടായിരുന്നെങ്കിൽ അവരെ വീണ്ടും ബൈക്ക് ഓടിക്കാൻ അനുവദിക്കുകയാണോ പൊലീസ് ചെയ്യേണ്ടതെന്നും കുടുംബം ചോദിക്കുന്നു.
പൊലീസുകാരനെ ബൈക്ക് ഇടിപ്പിച്ചെന്നു പറയുന്ന പൊലീസ് എന്തുകൊണ്ടാണ് പ്രതികളെ കയ്യിൽ കിട്ടിയിട്ടും കസ്റ്റഡിയിൽ എടുക്കാത്തതെന്നും അവർ ചോദിക്കുന്നു. കുടുംബം ഇന്നു മനുഷ്യാവകാശ കമ്മിഷനു പരാതി നൽകും. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് അനിലിന്റെ പിതാവ് നൽകിയ പരാതി, കൊച്ചി പൊലീസിനു കൈമാറി.
രാഹുലിന്റെ വാദങ്ങൾ
∙ പൊലീസ് ആരോപിക്കുന്നതു പോലെ മദ്യപിച്ചിട്ടില്ല.
മദ്യത്തിന്റെ ഗന്ധം ഉള്ളതായി ചെട്ടികാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയോ ആലപ്പുഴ മെഡിക്കൽ കോളജിലെയോ ഡോക്ടറോ നഴ്സോ പറഞ്ഞിട്ടില്ല. ഈ ആശുപത്രികളിലെ ഒപി ചീട്ടിലും ഇത്തരം പരാമർശമില്ല.
പൊലീസിനു നൽകിയ റിപ്പോർട്ടിൽ മാത്രമാണു ‘സ്മെൽ ഓഫ് ആൽക്കഹോൾ’ എന്നുള്ളത്. ഇതു വിശ്വസിക്കുന്നില്ല.
രണ്ട് ആശുപത്രികളിലും മദ്യത്തിന്റെ അംശം കണ്ടെത്താൻ രക്തപരിശോധന നടത്തുകയോ സാംപിൾ ശേഖരിക്കുകയോ ചെയ്തില്ല. ∙ അനിലിനെ ബൈക്കിനു പിന്നിൽ കെട്ടിവച്ചാണ് ആശുപത്രിയിൽ എത്തിച്ചതെന്നു പറഞ്ഞിട്ടില്ല.
ബൈക്ക് ഓടിച്ചിരുന്ന എന്റെ ബെൽറ്റിന് ഇടയിലേക്ക് അനിലിന്റെ കൈകൾ കയറ്റി വച്ചു പിടിച്ചിരിക്കുകയായിരുന്നു. അതു ദൃശ്യങ്ങളിലും കാണാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

