അമ്പലപ്പുഴ ∙ പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കു കിട്ടുന്നതു അട്ടിമറിക്കാൻ സിപിഐ അമ്പലപ്പുഴ മണ്ഡലം നേതൃത്വം സിപിഎമ്മിനു കൂട്ടു നിന്നു എന്നാരോപിച്ച് സിപിഐയുടെ രണ്ട് ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും പാർട്ടി പദവികൾ രാജിവച്ചു. വാടയ്ക്കൽ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുമായ കെ.എഫ്.ലാൽജി, പറവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സിക്സ്റ്റസ്, പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ.ശ്യാംകുമാർ, രണ്ട് ലോക്കൽ കമ്മറ്റികളിലെയും 9 വീതം അംഗങ്ങൾ എന്നിവരാണ് പാർട്ടി നേതൃത്വത്തിനു രാജിക്കത്ത് നൽകിയത്.14,19 വാർഡുകളിലാണ് സിപിഐ സ്ഥാനാർഥികൾ വിജയിച്ചത്.
പുന്നപ്ര വടക്ക്,അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളാണ് എൽഡിഎഫിന് ലഭിച്ചത്.
അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ കേവല ഭൂരിപക്ഷം ഇല്ലാതെയാണ് എൽഡിഎഫിന് ഭരണം കിട്ടിയത്. പുന്നപ്ര വടക്ക് പഞ്ചായത്തിൽ 2 സിപിഐ അംഗങ്ങളുടെ പിന്തുണയോടെയാണ് എൽഡിഎഫിന് ഭൂരിപക്ഷം കിട്ടിയത്.
ഇവിടെ സിപിഐക്ക് അവസാന രണ്ടു വർഷം പ്രസിഡന്റ് പദവി കിട്ടുന്ന തരത്തിൽ ധാരണയുണ്ടാക്കണമെന്ന് ലോക്കൽ നേതൃത്വം മണ്ഡലം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അവസാന രണ്ടു വർഷം വൈസ് പ്രസിഡന്റ് പദവി മാത്രമാണ് സിപിഐക്ക് നൽകാൻ സിപിഎം തയാറായത്. എന്നാൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ ആദ്യ രണ്ടു വർഷം സിപിഐയിലെ കെ.കവിതയ്ക്ക് പ്രസിഡന്റ് പദവി നൽകാൻ സിപിഎമ്മിനൊപ്പം സിപിഐ മണ്ഡലം നേതൃത്വവും തയാറായി എന്നാണ് രാജിവച്ച അംഗങ്ങൾ പറയുന്നത്.
പുന്നുപ്ര വടക്കിൽ സിപിഐ അംഗം പ്രസിഡന്റ് സ്ഥാനത്ത് എത്താതിരിക്കാനാണ് മണ്ഡലം നേതൃത്വം ഈ ധാരണ അംഗീകരിച്ചതെന്നാണ് രാജിവച്ചവരുടെ ആരോപണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

