ഹരിപ്പാട് ∙ കിഴക്ക് പെയ്യുന്ന ശക്തമായ മഴ ചെറുതന വീയപുരം പ്രദേശങ്ങളിൽ മഴക്കെടുതിക്ക് കാരണമാകുന്നു. കിഴക്കൻ വെള്ളത്തിനൊപ്പം പമ്പ, അച്ചൻ കോവിൽ നദികളിലൂടെ ഒഴുകിയെത്തുന്ന വലിയ മരങ്ങളും മാലിന്യവും ചെറിയ പാലങ്ങളുടെ തൂണുകളിൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്നു. അതു മൂലം വെള്ളം സമീപ പ്രദേശങ്ങളിലേക്ക് ഒഴുകും.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. എല്ലാ മഴക്കാലത്തും അത് ആവർത്തിക്കപ്പെടും.
പെരുമാങ്കര, വെട്ടുകുളഞ്ഞി പാലങ്ങളുടെ തൂണുകളിലാണ് മാലിന്യം കൂടുതലായി അടിയുന്നത്.
കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുന്നതോടെ എത്തുന്ന മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വീയപുരം, ചെറുതന പ്രദേശങ്ങളിൽ പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് മഴ ശക്തമായത്.
പാടശേഖരങ്ങളിൽ നിന്ന് ആറ്റിലേക്ക് വെള്ളം പമ്പ് ചെയ്യേണ്ട സമയത്ത് നദികളിലെ ജലനിരപ്പ് ഉയരുന്നത് കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പല പാടശേഖരങ്ങളിലും കൃഷിപ്പണി നിർത്തി വച്ചിരിക്കുകയാണ്.
കൃഷി ഇറക്കാൻ താമസിക്കുന്നത് കൊയ്ത്ത് സമയത്ത് വേനൽമഴയിൽ കൃഷി നശിക്കാൻ ഇടയാക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.
20 വർഷം മുൻപാണ് കാർട്ടബിൾ പാലങ്ങൾ നിർമിച്ചത്. പാലങ്ങളുടെ തൂണുകൾ വളരെ അടുത്തടുത്തു നിൽക്കുന്നതിനാൽ ഒഴുകി എത്തുന്ന മരങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തൂണുകളിൽ തങ്ങി നിൽക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളും ചാക്കുകളിലെ മാലിന്യവും വന്നടിയുന്നതോടെയാണ് നീരൊഴുക്ക് തടസ്സപ്പെടുന്നത്.
കൂടുതൽ തൂണുകളുള്ള പാലങ്ങൾ പൊളിച്ച് വലിയ പാലങ്ങൾ നിർമിക്കണം എന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
വലിയ പാലം നിർമിക്കുന്നതിനുള്ള മണ്ണ് പരിശോധന നടത്തിയതല്ലാതെ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. ചെറിയ പാലങ്ങൾ പൊളിച്ച് വലിയ പാലങ്ങൾ നിർമിക്കണം എന്ന് ആവശ്യപ്പെട്ട് ചെറുതന പഞ്ചായത്ത് പ്രമേയം പാസാക്കി സർക്കാരിനു നൽകുകയും ചെയ്തു.
പ്രളയ കാലത്ത് വന്നടിഞ്ഞ ചെളിയും മണ്ണും മാറ്റി ലീഡിങ് ചാനലിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള ഡ്രജിങ് നടക്കുന്നത് ചെറിയ പാലങ്ങളുടെ ബലക്ഷയത്തിനു കാരണമാകുന്നതായും പരാതി ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

