ചേർത്തല∙ റിട്ട. പഞ്ചായത്ത് ജീവനക്കാരി ചേർത്തല നെടുമ്പ്രക്കാട് സ്വദേശി ഐഷ (58)യെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറ ടി.എം.സെബാസ്റ്റ്യനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ്.
സാഹചര്യത്തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണു ഐഷയെ കൊലപ്പെടുത്തിയതു സെബാസ്റ്റ്യനാണ് എന്നതിനു കൂടുതൽ തെളിവുകൾ ലഭിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു. ചേർത്തല ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണു 5 ദിവസം സെബാസ്റ്റ്യനെ ചോദ്യം ചെയ്തത്.
ഐഷയെ അവസാനം ജീവനോടെ കണ്ട
അയൽവാസിയായ സ്ത്രീയുടെ മൊഴി കേസിൽ നിർണായകമാവും. കാണാതായ ദിവസം ഐഷ സെബാസ്റ്റ്യന്റെ വീട്ടിലേക്കാണു പോയതെന്നാണു ഇവരുടെ മൊഴി.
പിന്നീട് ഐഷയെ ആരും കണ്ടിട്ടില്ല.സെബാസ്റ്റ്യന്റെ സുഹൃത്തായ നെടുമ്പ്രക്കാട് സ്വദേശിനിയെയും സമീപവാസികളെയും സെബാസ്റ്റ്യനൊപ്പമിരുത്തി പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
സുഹൃത്തായ സ്ത്രീയുടെ വീട്ടിൽ സെബാസ്റ്റ്യൻ സ്ഥിരമായി എത്താറുണ്ടായിരുന്നെന്നും സ്ഥലക്കച്ചവടത്തിനായി ഇവരാണു ഐഷയെ സെബാസ്റ്റ്യനും പരിചയപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.എന്നാൽ സുഹൃത്തായ സ്ത്രീ ഈ കാര്യങ്ങൾ നിഷേധിച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യും.
കസ്റ്റഡി കാലാവധി അവസാനിച്ചതിൽ സെബാസ്റ്റ്യനെ ഇന്നലെ ചേർത്തല മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണു പൊലീസിന്റെ തീരുമാനം.
ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശി ജെയ്നമ്മ(54), കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52) എന്നിവരെ കൊലപ്പെടുത്തിയെന്ന കേസുകളിൽ പ്രതിയായ സെബാസ്റ്റ്യൻ രണ്ടു കൊലപാതകങ്ങളും ചെയ്ത അതേ രീതിയിൽ ഐഷയെയും കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇരുവരെയും പള്ളിപ്പുറത്തെ വീട്ടിൽ വച്ചു കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട ശേഷം അസ്ഥികൾ കത്തിക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

