മത്സ്യബന്ധനത്തിന് വിലക്ക്
ആലപ്പുഴ∙ കേരള തീരത്ത് ഇന്നു വൈകിട്ടു വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഒക്ടോബർ രണ്ടു വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
അറബിക്കടലിനു പുറമേ ബംഗാൾ ഉൾക്കടലിലും കാലാവസ്ഥ മോശമാകുമെന്നും മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മീൻപിടിക്കാൻ പോകരുതെന്നുമാണു നിർദേശം.
വൈദ്യുതി മുടക്കം
മാരാരിക്കുളം∙കെഎസ്ഇബി കലവൂർ സൗത്ത്, മാവേലി, കലവൂർ ഈസ്റ്റ്,ചെറിയ കലവൂർ,പാർവതി ഐസ് പ്ളാന്റ്, റജിസ്ട്രാർ ഓഫിസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് പകൽ 1 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ആലപ്പുഴ∙നോർത്ത് സെക്ഷനു കീഴിൽ മട്ടാഞ്ചേരി,എംപയർ,ഗസ്റ്റ്ഹൗസ്, രണച്ചൻ,സലീം കയർ വർക്സ്, സീസൺ ഐസ്പ്ലാന്റ്, ബ്രഹ്മസമാജം, പൂന്തോപ്പ് സ്കൂൾ, ടോംകോ,വാടക്കുഴി, ആശ്രമം, എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9 മുതൽ 1വരെ വൈദ്യുതി മുടങ്ങും
ആലപ്പുഴ∙ ടൗൺ സെക്ഷനിലെ എ.ആർ ക്യാംപ് , ഫോം മാറ്റിങ്സ്,വിജയപാർക്ക് ,ആർ.ഡി ഷാ,സെർവോ, ജില്ലാ പഞ്ചായത്ത്, എസ്പി ഓഫിസ്, ഹനുമാൻ, ഐശ്വര്യ, ജെപി ടവർ, കബീർ പ്ലാസ, രവീസ് എൽടി, രവീസ് എച്ച്ടി, ബോട്ട് ജെട്ടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9മുതൽ 6 വരെ വൈദ്യുതി മുടങ്ങും
ഇന്റർവ്യൂ മാറ്റിവച്ചു
കായംകുളം∙ ഗവ.ഗേൾസ് എച്ച്എസിൽ ഗണിതശാസ്ത്ര അധ്യാപക ഒഴിവിലേക്ക് നാളെ നടത്താനിരുന്ന ഇന്റർവ്യൂ ഒക്ടോബർ 4ലേക്ക് മാറ്റി.
രാവിലെ 10.30ന് ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]