
പൂച്ചാക്കൽ ∙ മാക്കേക്കവല – തൈക്കാട്ടുശേരി റോഡിലെ നടുവൊടിക്കും കുഴികൾ അടയ്ക്കാൻ നടപടിയില്ല. പ്രതിഷേധം ശക്തം.
മാക്കേക്കവല – തൈക്കാട്ടുശേരി റോഡിലെ കുഴികൾ മാസങ്ങളായി തുടരുകയാണ്. തൈക്കാട്ടുശേരി പി.എസ്.
കവലയ്ക്കും തൈക്കാട്ടുശേരി സാമൂഹികാരോഗ്യകേന്ദ്രത്തിനും ഇടയിലെ കുഴികൾ ആഴത്തിലുള്ളതും അപകടം പതിവാക്കുന്നതുമാണ്. കുഴികളിൽ വീണ് യാത്രക്കാർക്ക് പരുക്കും വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടും പരിഹാരമില്ലാത്തതിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്.
താൽക്കാലികമായി പോലും അടയ്ക്കുന്നില്ല.
മഴ പെയ്തതോടെ കുഴികളിൽ വെള്ളക്കെട്ടാണ്. ഏറെ ശ്രദ്ധിച്ചും പ്രയാസപ്പെട്ടുമാണ് യാത്രക്കാർ ഈ ഭാഗം കടക്കുന്നത്.
വ്യാപാരികളും ഡ്രൈവർമാരുമെല്ലാം ബുദ്ധിമുട്ടുന്നുണ്ട്. റോഡിലെ മറ്റു ഭാഗങ്ങളിലെ പ്രധാന കവലകളിൽ ഉൾപ്പെടെ കുഴികളാണ്.
അരൂർ – തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്ന റോഡുമാണിത്.
ഇതിനാൽ റോഡ് പരിചയമില്ലാത്ത ഒട്ടേറെ വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്. അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. റോഡ് നവീകരണത്തിന് ടെൻഡർ നടപടികളായി എന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ടും നാളുകളായി.
നടപടി മാത്രമില്ല. ഗുരുതര പ്രയാസങ്ങൾ നേരിടുമ്പോഴും പരിഹാരം വേഗത്തിലാക്കാൻ ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]