
കുട്ടനാട് ∙ നീരേറ്റുപുറം ഒഴിച്ചുള്ളിടത്ത് ജലനിരപ്പു കാര്യമായ മാറ്റമില്ലാതെ തുടരുന്നു ആശങ്ക ഒഴിയാതെ കുട്ടനാട്. കിടങ്ങറ ഒഴിച്ചുള്ളിടങ്ങളിൽ ജലനിരപ്പ് അപകട
നിലയ്ക്കു മുകളിൽ തുടരുന്നു. നീരേറ്റുപുറത്ത് ഒരടിയോളം ജലനിരപ്പ് താഴ്ന്നു.
വെള്ളക്കെട്ട് ദുരിതം മൂലം തലവടി, മുട്ടാർ പഞ്ചായത്തുകളിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി നൽകി. അതേ സമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല.
ജലനിരപ്പു മാറ്റമില്ലാതെ തുടരുന്നതിനാൽ ചങ്ങനാശേരിയിൽ നിന്നു കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്കു കഴിഞ്ഞ ദിവസം നിർത്തി വച്ച കെഎസ്ആർടിസി സർവീസുകൾ ഇന്നലെയും പുനരാരംഭിച്ചില്ല.
ചങ്ങനാശേരിയിൽ നിന്ന് എസി റോഡിലൂടെയുള്ള നീരേറ്റുപുറം, കളങ്ങര, തായങ്കരി വഴി എടത്വയ്ക്കുള്ള സർവീസുകളും കിടങ്ങറ വഴി കായൽപുറം, ചതുർഥ്യാകരി സർവീസുകളുമാണു നിർത്തി വച്ചത്.
രാമങ്കരി, തലവടി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകൾ തുടരുകയാണ്. രാമങ്കരിയിൽ ഒരു ക്യാംപും തലവടിയിൽ 4 ക്യാംപുമാണുള്ളത്.
5 ക്യാംപുകളിലുമായി 52 കുടുംബങ്ങളിലെ 193 പേരാണു താമസിക്കുന്നത്. രാമങ്കരി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ, തലവടി ആനപ്രമ്പാൽ എഡി യുപി സ്കൂൾ, മണലേൽ എംഡി എൽപി സ്കൂൾ, തലവടി ഹൈസ്കൂൾ എന്നിവിടങ്ങളിലാണു ക്യാംപുകൾ പ്രവർത്തിക്കുന്നത്.
ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചമ്പക്കുളത്ത് 2 സെന്റീമീറ്ററും കാവാലം, നെടുമുടി മേഖലയിൽ ഒരു സെന്റീമീറ്ററും ജലനിരപ്പ് ഉയർന്നു.
മങ്കൊമ്പ്, പള്ളാത്തുരുത്തി മേഖലയിൽ ജലനിരപ്പ് മാറ്റില്ലാതെ തുടരുകയാണ്. അതേ സമയം നീരേറ്റുപുറത്ത് 24 സെന്റീമീറ്ററും കിടങ്ങറയിൽ 2 സെന്റീമീറ്ററും ജലനിരപ്പ് താഴ്ന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]