
വൈക്കം ∙ വേമ്പനാട്ടു കായലും മൂവാറ്റുപുഴയാറും ചേരുന്ന നദീമുഖത്തിനു സമീപം, 23 പേർ കയറിയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. വള്ളത്തിലുണ്ടായിരുന്ന മറ്റ് 22 പേരെ സാഹസികമായി രക്ഷപ്പെടുത്തി. ചെമ്പ് മുറിഞ്ഞപുഴയ്ക്കു സമീപം കാട്ടിക്കുന്ന് തുരുത്തിനും നടുത്തുരുത്തിനും ഇടയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു അപകടം.
ആലപ്പുഴ പാണാവള്ളിയിൽ നിന്നുള്ളവരായിരുന്നു വള്ളത്തിൽ. കാട്ടിക്കുന്ന് തുരുത്തിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു.
11 സ്ത്രീകളും 12 പുരുഷന്മാരുമാണു വള്ളത്തിലുണ്ടായിരുന്നത്.
ഇവരിൽ ഭൂരിഭാഗവും ബന്ധുക്കളാണ്. 2 സ്ത്രീകളെ വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാക്കിയുള്ള 20 പേരെ വൈകിട്ടോടെ ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ പാണാവള്ളിയിൽ എത്തിച്ചു. പാണാവള്ളി പഞ്ചായത്ത് 9–ാം വാർഡ് വേലംകുന്നത്ത് (കൊറ്റപ്പള്ളി നികർത്ത്) സുമേഷിനെയാണ് (കണ്ണൻ–42) കാണാതായത്.
വെള്ളത്തിൽ വീണ സുമേഷ് കരയിലേക്കു നീന്തുന്നതിനിടെയാണു കാണാതായത്. രാത്രി 7 വരെ അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘം തിരച്ചിൽ നടത്തി.
തിരച്ചിൽ ഇന്നു പുനരാരംഭിക്കും. തടിയിലും ഫൈബറിലുമായി നിർമിച്ച്, എൻജിൻ ഉപയോഗിച്ച് ഓടുന്ന വള്ളമായിരുന്നു.
വള്ളം ഒന്നര കിലോമീറ്റർ അകലെ പെരുമ്പളം ദ്വീപിൽനിന്നു കണ്ടെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]