
ചെങ്ങന്നൂർ ∙ ചെറിയനാട് സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച ശേഷം 4 ാം ദിവസം പണവും സ്വർണമാലയുമായി മുങ്ങിയ യുവതിക്കെതിരെ മുൻപും സമാനകേസുൾ. പാലക്കാട് ഒറ്റപ്പാലം അമ്പലവട്ടം ഭാഗത്ത് അമ്പലപ്പള്ളിയിൽ വീട്ടിൽ താമസിക്കുന്ന ശാലിനിയെയാണ്(40) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ പരാതിക്കാരിയുടെ മകന് പുനർവിവാഹത്തിന് നൽകിയ വൈവാഹിക പരസ്യത്തിൽ നിന്നു ഫോൺ നമ്പറെടുത്ത് വിളിച്ച് പരാതിക്കാരിയുമായും മകനുമായും പ്രതി നീണ്ട നാളത്തെ ബന്ധം സ്ഥാപിച്ചു.
പെണ്ണുകാണൽ ചടങ്ങിന് പ്രതിയുടെ ഒറ്റപ്പാലത്തുള്ള വീട്ടിലെത്തിയ പരാതിക്കാരിക്കും മകനുമൊപ്പം അന്നു തന്നെ ചെറിയനാട്ടേക്ക് വന്ന് തൊട്ടടുത്ത ദിവസം ജനുവരി 20 ന് വിവാഹം നടത്തുകയായിരുന്നു.
വിവാഹിതയായി 3 ദിവസം ചെറിയനാട്ടുള്ള വീട്ടിൽ താമസിച്ച ശേഷം പണവും സ്വർണവും യുവാവ് വിദേശത്തു നിന്നും കൊണ്ടുവന്ന പെർഫ്യൂമുകളും മറ്റുമെടുത്ത പ്രതി താൻ ലീഗൽ അഡ്വൈസറായി ജോലി ചെയ്യുന്ന പുണെയിലെ ജോലി സ്ഥലത്തേക്ക് പോകുകയാണെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് 4 ാം ദിവസം മുങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് .
പുണെയിലെ ജോലി സ്ഥലത്ത് പോകണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച യുവതിയെ വിവാഹത്തിന്റെ മൂന്നാം നാൾ ഭർത്താവ് ട്രെയിൻ കയറ്റി വിട്ടു.
അതിനു ശേഷം പ്രതി ഫോൺ ഓഫ് ചെയ്തു. സംശയം തോന്നിയ യുവാവും മാതാവും സഹോദരിയും കൂടി പരിശോധിച്ചപ്പോൾ വീട്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി കണ്ടെത്തി.
പുണെയിൽ നിന്നു തിരിച്ചു വരുന്നതുവരെ സൂക്ഷിക്കണമെന്നു പറഞ്ഞ് പരാതിക്കാരിയെ ഏൽപിച്ച ആഭരണങ്ങൾ മുക്കുപണ്ടമാണെന്നും കണ്ടെത്തുകയായിരുന്നു.
2011 ൽ പ്രതിക്കെതിരെ സമാനമായ കുറ്റത്തിന് ചെങ്ങന്നൂർ പൊലീസിൽ കേസ് എടുത്തിട്ടുണ്ടായിരുന്നു. അതിനു ശേഷം പല സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനരീതിയിലുള്ള കുറ്റകൃത്യത്തിന് ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊട്ടാരക്കര സ്വദേശിയായ പ്രതി വളരെക്കാലം മുൻപ് ഒറ്റപ്പാലം ഭാഗത്ത് വീടും വസ്തുവും വാങ്ങി താമസമാക്കിയതാണ്. അരൂരിൽ വീട് വാടകയ്ക്കെടുത്ത് വൈക്കം സ്വദേശിയായ മറ്റൊരു പുരുഷനൊപ്പം 2 മാസമായി താമസിച്ചു വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പ്രതിയെ പൊലീസ് വലയിലാക്കിയത്.
പ്രതിയെ ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]