
പുന്നപ്ര ∙സിഎസ്ഐ ഇമ്മാനുവൽ പള്ളിയിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഗേറ്റ് ചാടി കടന്ന മോഷ്ടാവ് പള്ളിയുടെ പ്രധാന വാതിൽ കുത്തി തുറന്ന് അകത്തു കടന്ന് കാണിക്കവഞ്ചി കുത്തി പൊളിക്കുകയായിരുന്നു.
വൈദികൻ ദിവ്യബലിക്ക് തയാറെടുക്കുന്ന മുറിയും അലങ്കോലമാക്കി. പള്ളിയോടു ചേർന്ന മറ്റൊരു മുറിയുടെ വാതിലും പൊളിച്ച് അകത്തു കടന്ന് അലമാര തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മുറിയിലെ ഫയലും പേപ്പറുകളും വാരി വലിച്ച് പുറത്തിട്ടു.
ഇന്നലെ പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് മോഷണം നടന്നതെന്ന് കണക്കാക്കുന്നു. സമീപവാസിയായ വിശ്വാസി ആണ് ദിവസവും പള്ളിയിലെ വൈദ്യുതി വിളക്ക് അണയ്ക്കാൻ എത്തുന്നത്.
പതിവുപോലെ അദ്ദേഹം എത്തിയപ്പോഴാണ് പള്ളി വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. ഒരു വർഷത്തിലേറെയായി തുറക്കാത്ത കാണിക്ക വഞ്ചിയിൽ നിന്നാണ് പണം മോഷ്ടിച്ചത്.
പള്ളി കമ്മിറ്റി ഭാരവാഹികൾ പുന്നപ്ര പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തു.
വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ വീടുകളിലും മോഷണ ശ്രമം നടന്നതിന്റെ സൂചന പൊലീസ് ശേഖരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]