ആലപ്പുഴ ∙ കോടതി പാലം പുനർനിർമാണത്തിനു വേണ്ടി നിലവിലുള്ള പാലം പൊളിച്ചുമാറ്റാൻ ഇതുവഴിയുള്ള വാഹനങ്ങൾ ഇന്ന് മുതൽ തിരിച്ചുവിടും. വാഹനങ്ങൾ പുതിയ വഴികളിലൂടെ തിരിച്ചുവിടുന്ന പരീക്ഷണ ഓട്ടമാണ് ഇന്നും നാളെയും നടത്തുന്നത്.
പരീക്ഷണ ഓട്ടം വിജയിച്ചാൽ ഈ വഴികളിലൂടെ ആയിരിക്കും വാഹനങ്ങൾ പോകുക.
ഗതാഗത നിയന്ത്രണം വേണ്ടിവരുന്നത് 27 കേന്ദ്രങ്ങളിലാണ്. ഇതിൽ 17 കേന്ദ്രങ്ങളിൽ 36 പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.
ദിവസ വേതനത്തിൽ വാർഡന്മാരെ നിയോഗിക്കുന്ന നടപടി പൂർണമായില്ല. കെഎസ്ആർടിസി, സ്വകാര്യ ബസുകളാണ് പ്രധാനമായും നിശ്ചയിച്ചിട്ടുള്ള പുതിയ വഴികളിലൂടെ തിരിച്ചുവിടേണ്ടത്.
തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളും ആ ഭാഗങ്ങളിലേക്ക് തിരികെ പോകുന്ന വാഹനങ്ങളും കൈചൂണ്ടി ജംക്ഷനിൽ നിന്നു തിരിഞ്ഞു പോകണം.
കൊമ്മാടി പാലം കയറാതെ എഎസ് തോടിന്റെ കിഴക്കേ റോഡിൽ കൂടി വേണം പോകാൻ. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നുള്ള വാഹനങ്ങൾ ചുങ്കം വഴി ഇരുമ്പുപാലം വലത്തോട്ട് തിരിഞ്ഞ് വൈഎംസിഎ വഴി വഴിച്ചേരി പാലം കയറി മട്ടാഞ്ചേരി പാലം കയറാതെ വലത്തോട്ട് തിരിഞ്ഞു പോകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]