മാത്യൂസ് മാർ പോളിക്കാർപ്പോസിന്റെ സ്ഥാനാരോഹണം ഇന്ന്
മാവേലിക്കര ∙ മലങ്കര കത്തോലിക്കാ പുനരൈക്യത്തിനു വഴിതെളിച്ച ധന്യൻ മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ ജന്മദേശത്തു രൂപം കൊണ്ട മാവേലിക്കര ഭദ്രാസനത്തിന്റെ രണ്ടാമത്തെ അധ്യക്ഷനായി ഡോ.മാത്യൂസ് മാർ പോളിക്കാർപ്പോസ് ഇന്നു സ്ഥാനമേൽക്കും.നിയുക്ത മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണ ശുശ്രൂഷയും സ്ഥാനമൊഴിഞ്ഞ മെത്രാപ്പൊലീത്ത ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസിനു യാത്രയയപ്പും ഇന്ന് ഉച്ചയ്ക്ക് 2ന് പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.
കുർബാനയ്ക്കും സ്ഥാനാരോഹണ ശുശ്രൂഷയ്ക്കും മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ കാർമികത്വം വഹിക്കും. മലങ്കര കത്തോലിക്കാ , സിറോ മലബാർ, ലത്തീൻ സഭകളിലെ ബിഷപ്പുമാരും വൈദികരും സഹകാർമികരാകും. തുടർന്ന് അനുമോദന സമ്മേളനം യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും.
മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ അധ്യക്ഷനാകും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]