
ഉയരപ്പാത നിർമാണം: മണിക്കൂറുകളോളം ഒഴിയാതെ ഗതാഗതക്കുരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുറവൂർ∙ അരൂർ–തുറവൂർ ഉയരപ്പാതയുടെ തൂണുകൾക്ക് മുകളിൽ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്നതിനുള്ള ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കുന്നതിനാൽ എരമല്ലൂർ മുതൽ അരൂർ ബൈപാസ് കവല വരെ ഇന്നലെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിട്ടു.പാതയുടെ ഇരുവശങ്ങളിലുമായി ലോഞ്ചിങ് ഗാൻട്രിയുടെ റെയിൽ സ്ഥാപിക്കുന്നത് മൂലം അരൂർ ക്ഷേത്രം കവലയിലെയും ക്ഷേത്രം കവലയ്ക്കു തെക്കു ഭാഗത്തുള്ള 36–ാം നമ്പർ തൂണിന് സമീപത്തെ മീഡിയനിലെയും വിടവ് അടച്ചതാണ് ഗതാഗതക്കുരുക്കിന് കാരണം.
ഇതുമൂലം അരൂക്കുറ്റിയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽ നിന്നു ഒന്നര കിലോമീറ്റർ തെക്കുഭാഗത്തേക്ക് സഞ്ചരിച്ച് 46–ാം നമ്പർ തൂണിന് സമീപത്തുള്ള മീഡിയൻ വിടവിലൂടെ കടത്തിവിടുകയാണ്. ഇന്നലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ യൂടേൺ തിരിയുന്നതിന് വാഹനങ്ങളുടെ നീണ്ടനിര മൂലം ദേശീയപാതയിൽ ഇരു ഭാഗങ്ങളിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്കായിരുന്നു.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് നാലാമത്തെ റീച്ചിലെ അരൂർ പെട്രോൾ പമ്പിന് മുൻഭാഗത്ത് നിന്നു വടക്കോട്ട് അരൂർ ബൈപാസ് വരെയുള്ള തൂണുകൾക്ക് മുകളിൽ 32 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ള കോൺക്രീറ്റ് ഗർഡറുകൾ ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണ് സ്ഥാപിക്കുന്നത്.