
ആലപ്പുഴ ജില്ലയിൽ ഇന്ന് (29-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജർമനിയിലെ ഉന്നത വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ; തൊഴിൽവീഥി സെമിനാർ 5ന്
ആലപ്പുഴ ∙ മലയാള മനോരമ തൊഴിൽ വീഥിയും വിൻസെൻഷ്യൻ വൈദികരുടെ നേതൃത്വത്തിലുള്ള ഡി പോൾ ലിങ്ഗ്വിസ്റ്റിക് കോച്ചിങ് സെന്ററും ചേർന്ന് ജർമനിയിലെ ഉന്നത വിദ്യാഭ്യാസ തൊഴിൽ സാധ്യതകളെ കുറിച്ച് കരിയർ ഗൈഡൻസ് സെമിനാർ നടത്തുന്നു. ഏപ്രിൽ അഞ്ചിന് രാവിലെ 9 മുതൽ 12 വരെ ആലപ്പുഴ കളപ്പുര ജംക്ഷനിലെ മലയാള മനോരമ യൂണിറ്റ് ഓഫിസിലാണ് സെമിനാർ നടത്തുന്നത്.ജർമനിയിലെ ഉന്നത വിദ്യാഭ്യാസ മേഖലകളെയും തൊഴിൽ അവസരങ്ങളെ കുറിച്ചും വിദ്യാഭ്യാസത്തിനും തൊഴിലിനും ജർമനിയിലേക്കു പോകാൻ ആഗ്രഹിക്കുന്നവർക്ക് വൊക്കേഷനൽ ട്രെയിനിങ് കോഴ്സുകൾ, ഉന്നത വിദ്യാഭ്യാസ മേഖലകൾ, ജർമൻ ഭാഷാ പഠനം, മറ്റു നടപടിക്രമങ്ങൾ എന്നിവയെ സംബന്ധിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും.
വൈവിധ്യമാർന്ന വിദ്യാർഥി സംസ്കാരങ്ങളും ലോകോത്തര ഗവേഷണ സൗകര്യങ്ങളുമുള്ള ജർമനിയിലെ പ്രശസ്ത സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ പ്ലസ് ടു, ഡിഗ്രി വിദ്യാർഥികൾക്കും, നഴ്സിങ്, എൻജിനീയറിങ് ഉപരിപഠനം സ്റ്റൈപൻഡോടെ ജർമനിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും മാതാപിതാക്കൾക്കും സെമിനാറിൽ പങ്കെടുക്കാം.100 രൂപ അടച്ച് സെമിനാറിൽ പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് 390 രൂപ വില വരുന്ന മലയാള മനോരമ തൊഴിൽ വീഥി 6 മാസത്തേക്ക് സൗജന്യമായി ലഭിക്കും. റജിസ്ട്രേഷന് ബന്ധപ്പെടുക : 9497152734, 9497156278.
ബാസ്കറ്റ്ബോൾ ക്യാംപ്
ആലപ്പുഴ∙ ലെഗസി സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ 6–17 പ്രായക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഏപ്രിൽ 3 മുതൽ മേയ് 24 വരെ വേനൽക്കാല ബാസ്കറ്റ്ബോൾ ക്യാംപ് നടത്തുന്നു. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ, തത്തംപള്ളി സെന്റ് മൈക്കിൾസ് സ്കൂൾ, കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 4.15 മുതൽ 6 വരെയുമാണു പരിശീലനം.
ക്രിക്കറ്റ് പരിശീലന ക്യാംപ്
കായംകുളം∙ ക്രിക്കറ്റ് അക്കാദമി യുവ ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തുന്നതിനായി നടത്തുന്ന പരിശീലന ക്യാംപ് ജിഡിഎമ്മിന് സമീപമുള്ള ഇൻഡോർ നെറ്റിൽ ഏപ്രിൽ രണ്ടു മുതൽ ആരംഭിക്കും. 9847014455.
കതിർ ആപ്പ് റജിസ്ട്രേഷൻ
ചെറിയനാട് ∙ പഞ്ചായത്ത് പരിധിയിലെ കർഷകർ പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു കതിർ ആപ്പിൽ റജിസ്റ്റർ ചെയ്യുന്നതിനായി ഈ വർഷത്തെ കരം അടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്/ പോസ്റ്റ് ഓഫിസ് പിഎം കിസാൻ അക്കൗണ്ട്, റേഷൻ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി കൃഷി ഭവനിൽ എത്തണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
കെട്ടിട നികുതി സ്വീകരിക്കും
ഹരിപ്പാട് ∙ ഹരിപ്പാട് നഗരസഭ നികുതിദായകരുടെ സൗകര്യാർഥം അവധി ദിവസങ്ങളായ 30നും 31നും കെട്ടിട നികുതി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
ഉപജില്ലാ ഓഫിസ് പ്രവർത്തിക്കും
ഹരിപ്പാട് ∙ സാമ്പത്തിക വർഷാവസാനത്തിലെ അവസാന ദിനങ്ങളായ 30,31 തീയതികളിൽ പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ ഹരിപ്പാട് ഉപജില്ലാ ഓഫിസ് പ്രവർത്തിക്കും. ഗുണഭോക്താക്കൾക്ക് വായ്പ തിരിച്ചടവ് നടത്താം.
എംബിഎ പ്രവേശനം
ആലപ്പുഴ∙ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എംബിഎ ഫുൾടൈം കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള യൂണിവേഴ്സിറ്റി വെബ്സൈറ്റ് വഴി ഏപ്രിൽ 9 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് 9048409268, 9745640340
പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ് ഇന്നും നാളെയും
ആലപ്പുഴ ∙ ജില്ലാ പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ് എസ്ഡിവി ബസന്റ് ഹാളിൽ ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 9ന് പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 5ന് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ നിർവഹിക്കുമെന്നു ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്, ജില്ലാ പവർ ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്റ് എസ്.മഞ്ജുഷ, സെക്രട്ടറി എസ്.സൂരജ് എന്നിവർ അറിയിച്ചു.
കാലാവസ്ഥ
∙ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കു സാധ്യത, പകൽ താപനില കൂടിയിരിക്കും.
∙കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ഇന്ന്
∙അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
വൈദ്യുതി മുടങ്ങും
ചെങ്ങന്നൂർ ∙ ആൽത്തറ, ബിഎസ്എൻഎൽ, മുണ്ടുപാലം, നരസിംഹം, ശാസ്താംകുളങ്ങര, കിഴക്കേനട എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.