ആലപ്പുഴ ∙ ജർമനിയിൽ ജോലി ചെയ്യാൻ താൽപര്യമുള്ള നഴ്സുമാർക്കായി, ആലപ്പുഴ കളർകോട് പ്രവർത്തിക്കുന്ന ആൽപ്സ് അക്കാദമി ഫോർ ഫോറിൻ ലാംഗ്വേജസ് മനോരമ തൊഴിൽവീഥിയുടെ സഹകരണത്തോടെ 2026 ജനുവരി 5-ന് രാവിലെ 10 മണിക്ക് ആൽപ്സ് അക്കാദമിയിൽ റിക്രൂട്മെന്റ് വർക്ഷോപ് സംഘടിപ്പിക്കുന്നു.വർക്ഷോപ്പിന്റെ ഭാഗമായി, ജർമനിയിലെ റാവൻസ്ബർഗിൽ സ്ഥിതിചെയ്യുന്ന ആശുപത്രിയിലേക്കുള്ള നഴ്സുമാരുടെ നേരിട്ടുള്ള ഇന്റർവ്യൂ നടക്കും.
നിലവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയവർക്കും, ജർമൻ B2 സർട്ടിഫിക്കേഷൻ നേടിയവർക്കും, ജർമൻ B2 കോഴ്സ് പഠിക്കുന്നവർക്കും പങ്കെടുക്കാം. കഴിഞ്ഞ 17 വർഷമായി ജർമൻ ഭാഷാ അധ്യാപന രംഗത്ത് പ്രവർത്തന പരിചയമുള്ള ഡോ.
എസ്.പരമേശ്വരൻ നേതൃത്വം നൽകുന്ന ആൽപ്സ് അക്കാദമി ഫോർ ഫോറിൻ ലാംഗ്വേജസ്, 2019ൽ ആണ് ആലപ്പുഴയിൽ പ്രവർത്തനം ആരംഭിച്ചത്. താൽപര്യമുള്ളവർ 9567363490 എന്ന നമ്പറിൽ ബന്ധപ്പെട്ട് ജനുവരി 2നകം ബുക്ക് ചെയ്യണം.
ഫീസ് 300 രൂപ. ആദ്യത്തെ 100 പേർക്ക് 6 മാസത്തെ തൊഴിൽവീഥി സബ്സ്ക്രിപ്ഷനും 2026ലെ തൊഴിൽവീഥി ഡയറിയും ലഭിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

