മാവേലിക്കര ∙ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിൽ എം.എസ്.അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ നൈനാൻ സി.കുറ്റിശേരിൽ അധ്യക്ഷനായി.
നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ എസ്.രാജേഷ്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഇ.എസ്.ശ്രീലത, മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഫാ.കെ.എം.വർഗീസ് കളീക്കൽ,
ചെങ്ങന്നൂർ ആർഡിഡി കെ.സുധ, വിഎച്ച്എസ്ഇ എഡി സജി സുരേന്ദ്രൻ, ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പൽ ഡോ.കെ.ജെ.ബിന്ദു, ഡിഇഒ (ഇൻചാർജ്) എച്ച്.റീന, മറ്റം സ്കൂൾ മാനേജർ ഡാനിയേൽ ജോർജ്, പ്രിൻസിപ്പൽ ഷൈനി തോമസ്, അധ്യാപക സംഘടനാ പ്രതിനിധികളായ സി.ജ്യോതികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇരുട്ടടിയായി പരീക്ഷണം
മാവേലിക്കര ∙ തെരുവുവിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച് അമേരിക്കൻ പ്രസിഡന്റാകാമെങ്കിൽ പുതിയ ശാസ്ത്രജ്ഞർക്ക് ഇരുട്ടിലിരുന്നും പരീക്ഷണം നടത്താം. ഇതായിരുന്നു ജില്ലാ ശാസ്ത്രോത്സവത്തിലെ പ്രധാനവേദികളിലെ സ്ഥിതി.
കനത്ത മഴയെത്തുടർന്ന് പല മത്സരങ്ങളും തുടങ്ങാൻ വൈകിയെങ്കിലും മത്സരാർഥികളെ വലച്ചത് ഇടയ്ക്കിടെയുണ്ടായ വൈദ്യുതി തടസ്സമായിരുന്നു.
എച്ച്എസ്, എച്ച്എസ്എസ് വിഭാഗം റോബട്ടിക്സ് നടന്ന മാവേലിക്കര ഗവ.എച്ച്എസ്എസിലെ ക്ലാസ് മുറിയിൽ മത്സരത്തിന്റെ ആദ്യ അരമണിക്കൂറോളം ഇരുട്ടായിരുന്നു. എച്ച്എസ്എസ് വിഭാഗം ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് മത്സരത്തിനിടയിലും വൈദ്യുതി ഇടയ്ക്കിടെ തടസ്സപ്പെട്ടെന്നും പ്രോജക്ട് പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നെന്നും വിദ്യാർഥികൾ പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

