പുന്നപ്ര ∙ വിമുക്ത ഭടനും കേരള ബാങ്ക് ജീവനക്കാരനുമായ ഹരിപ്പാട് പായിപ്പാട് അജിത ഭവനത്തിൽ സജിയുടെ ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതിയെ പുന്നപ്ര പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ആറന്മുള ഗുരുക്കൻ കുന്നിൽ മുരളീകൃഷ്ണനെയാണ് (35) ഇൻസ്പെക്ടർ മഞ്ജുദാസും സംഘവും മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് ഇന്നലെ വൈകിട്ട് പിടികൂടിയത്.
സജി കളർകോട് ക്ഷേത്ര ദർശനത്തിന് ബൈക്കിൽ പോകുമ്പോൾ പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളജിന് സമീപം വച്ച് മുരളീകൃഷ്ണനെ ബൈക്ക് തട്ടി. എതിരെ വന്ന വാഹനത്തിന്റെ പ്രകാശത്തിൽ സജിക്ക് മുരളീകൃഷ്ണനെ കാണാൻ കഴിഞ്ഞില്ല.
അപകടത്തെ തുടർന്ന് ഇരുവരും റോഡിൽ വീണു. പുലർച്ചെ 5.15ന് ആയിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ പ്രദേശവാസികളുമായി സജി സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ മുരളീകൃഷ്ണൻ ബൈക്കും മൊബൈൽ ഫോണുമായി കടന്നു. സജി, പുന്നപ്ര സ്റ്റേഷനിലെത്തി പരാതി നൽകി.
പൊലീസ് അന്വേഷണം തുടരുന്നതിനിടെ മുരളീകൃഷ്ണൻ മൊബൈൽ ഫോൺ ഓൺ ചെയ്തു.
ഇയാൾ മെഡിക്കൽ കോളജിൽ ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസും സജിയും മെഡിക്കൽ കോളജിൽ എത്തിയപ്പോൾ അത്യാഹിത വിഭാഗത്തിന് സമീപം ബൈക്ക് കണ്ടെത്തി.തുടർന്ന് പ്രതിയെ ആശുപത്രി പരിസരത്ത് നിന്ന് പൊലീസ് പിടികൂടി. മൊബൈൽ ഫോണും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. മുരളീകൃഷ്ണന്റെ ഭാര്യ 23 മുതൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതിയെ കോടതിയിൽ ഹാജരാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]