മാന്നാർ ∙ മഴ കനത്തതോടെ വേനൽകൃഷിക്കായി പാടശേഖരങ്ങളിൽ തുടങ്ങിയ പമ്പിങ് നിർത്തി വച്ചു. മാന്നാർ കുരട്ടിശേരി പാടശേഖരത്തിലെ ഇടപ്പുഞ്ച പടിഞ്ഞാറു പാടത്തെ പമ്പിങ്ങാണ് തൽക്കാലത്തേക്കു നിർത്തിയത്.
56 ഏക്കർ വരുന്ന പാടശേഖരത്തിൽ ഒരാഴ്ച മുൻപ് മുട്ടുകളും പുറം ബണ്ടുകളുമെല്ലാം ബലപ്പെടുത്തിയ ശേഷമാണ് പമ്പിങ് തുടങ്ങിയത്. ആദ്യ ദിവസം പമ്പിങ് വിജയകരമായി നടന്നെങ്കിലും പിന്നീടുണ്ടായ കനത്ത മഴ കാരണമാണ് പമ്പിങ് നിർത്തിയത്.
ഇപ്പോൾ ഇടപ്പുഞ്ച പടിഞ്ഞാറു പാടത്ത് മൂന്നടിയിൽ കൂടുതൽ വെള്ളമുണ്ട്.
മഴ ശക്തമാകുകയും പാടശേഖരത്തിലെ ജലനിരപ്പുയരുകയും ചെയ്താൽ ഇത്രയും ദിവസം ചെയ്ത ജോലി വെള്ളത്തിലാകുമോ എന്ന ആശങ്ക കർഷകർക്കും പാടശേഖര സമിതിക്കുമുണ്ട്. മാന്നാർ, ചെന്നിത്തല പഞ്ചായത്തിൽ ആദ്യമായി നിലമൊരുക്കൽ ആരംഭിച്ചത് ഇവിടെയാണ്. ന്യൂനമർദത്തെ തുടർന്നു പെയ്ത മഴ നിലച്ചാലുടൻ പമ്പിങ് ആരംഭിക്കുമെന്ന് പാടശേഖര സമിതി പ്രസിഡന്റ് വി.സി.
സാബുവും സെക്രട്ടറി എബി ഫിലിപ്പും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]