ചെട്ടികുളങ്ങര ∙ ചെറിയൊരു മഴ പെയ്താൽ വെള്ളക്കെട്ടാവുന്ന റോഡ് യാത്രക്കാർക്കു ദുരിതമാകുന്നു. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്നും ആൽത്തറമൂട് ജംക്ഷനിലേക്കുള്ള പ്രധാന റോഡാണു ദുരിതയാത്ര സമ്മാനിക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് റോഡ് നവീകരിച്ചെങ്കിലും അശാസ്ത്രീയമായ നിർമാണവും മഴവെള്ളം ഒഴുകി മാറുന്നതിനു സംവിധാനം ഇല്ലാത്തതുമാണ് റോഡിന്റെ ദുരവസ്ഥയ്ക്കു കാരണം.
മഴ സമയത്തു വെള്ളം കെട്ടിക്കിടന്ന് ഇവിടെ അപകടങ്ങളും പതിവാണ്.
വാഹനങ്ങൾ വേഗത്തിൽ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാരുടെ വസ്ത്രത്തിൽ വെള്ളം തെറിച്ചു വീഴുന്നതിനെ തുടർന്നു വഴക്കും സ്ഥിരമാണ്. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.
മഴ വെള്ളം ഒഴുകി മാറാൻ ഓട
നിർമിക്കുക എന്നതാണു പ്രധാനമായി ചെയ്യേണ്ടത്. ധാരാളം പണം ചെലവഴിച്ച് റോഡുകൾ നവീകരിക്കുമ്പോൾ വെള്ളക്കെട്ട് രൂപപ്പെടില്ല എന്ന് ഉറപ്പാക്കാൻ അധികൃതർ തയാറാകണം.
ക്ഷേത്രത്തിലേക്കു വന്നു പോകുന്ന ഭക്തർ റോഡിലെ വെള്ളക്കെട്ട് മൂലം ദുരിതത്തിലാണ്.
ഗോപൻ ഗോകുലം, ഈരേഴ വടക്ക്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]