മുതുകുളം∙മുതുകുളം ബ്ലോക്ക് പഞ്ചായത്ത് കണ്ടല്ലൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിർമിച്ച മിനി വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നവ സംരംഭകർക്കുള്ള താക്കോൽദാനവും മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. കായംകുളം കായൽ ലോകോത്തര നിലവാരത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പദ്ധതി യൂറോപ്യൻ യൂണിയന്റെ കോൺക്ലേവിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആയിരം കോടി രൂപയുടെ ടൂറിസം പദ്ധതി ഉൾപ്പെടുന്നതാണ് ഇത്.
ദേശീയപാതാ വികസനം നടക്കില്ലെന്ന് പറഞ്ഞ് പൂട്ടിക്കെട്ടി പോയ നാഷനൽ ഹൈവേ അതോറിറ്റിയെ തിരികെ വിളിച്ച് പദ്ധതി നടപ്പാക്കുന്നത് ഒരു സംസ്ഥാന സർക്കാർ എങ്ങനെയാണ് വികസന പ്രവർത്തനം നടത്തേണ്ടത് എന്നതിന് ഏറ്റവും നല്ല മാതൃകയാണ്.
ഭൂമിയുടെ വിലയായ 6000 കോടി രൂപ ചെലവാക്കി ഭൂമി സമയബന്ധിതമായി ഏറ്റെടുത്ത് കൊടുത്തതു കൊണ്ടാണ് ദേശീയപാത വികസനം ഇപ്പോൾ യാഥാർഥ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.
യു.പ്രതിഭ എംഎൽഎ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി, വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം കെ.ജി.സന്തോഷ്, ബ്ലോക്ക് വികസന സ്ഥിരം സമിതി അധ്യക്ഷ എം.ജനുഷ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ തയ്യിൽ പ്രസന്നകുമാരി, എം.കെ.വേണുകുമാർ, ശ്രീഹരി കോട്ടിരേത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആഷ്ലി നായർ, കണ്ടല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് രാമനാമഠം, കോലത്ത് ബാബു, അൻജിത്ത് മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ടല്ലൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മിനി വ്യവസായ കോംപ്ലക്സ് സ്ഥാപിക്കാൻ വാങ്ങിയ സ്ഥലത്ത് യു.പ്രതിഭ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പണിതത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]