
ആലപ്പുഴ∙ ഭീകരാക്രമണങ്ങൾക്കും ശത്രുരാജ്യങ്ങളുടെ കടന്നുകയറ്റത്തിനുമെതിരെ ‘മിസൈൽ ബ്ലാസ്റ്റ് എസ്കേപ്പുമായി’ മജിഷ്യൻ സാമ്രാജ്. നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് ഇന്നു രാത്രി 7ന് മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ സാമ്രാജ് മിസൈൽ ബ്ലാസ്റ്റ് എസ്കേപ് അവതരിപ്പിക്കും. ശത്രു സൈന്യത്തിന്റെ പദ്ധതികളെ നിർവീര്യമാക്കി, സൈനികനെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന മാന്ത്രികൻ സ്ഫോടത്തിൽനിന്നു രക്ഷപ്പെടുന്നതിന്റെ ദൃശ്യാവിഷ്കാരമാണ് ‘ദ് ഗ്രേറ്റ് മിസൈൽ ബ്ലാസ്റ്റ് എസ്കേപ്’.
ഓപ്പറേഷൻ സിന്ദൂറിൽ രാജ്യത്തിനു വേണ്ടി ധീരമായി പോരാടിയ ഇന്ത്യൻ സൈന്യത്തിന് ആദരം അർപ്പിക്കാൻ കൂടിയാണ് ജീവന്മരണ രക്ഷപ്പെടൽ മാന്ത്രിക വിദ്യ അവതരിപ്പിക്കുന്നതെന്നു സമ്രാജ് പറഞ്ഞു.
കേരള സർക്കാർ, നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി, ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിക്കായി ലോഹം, ഫോം ഷീറ്റ് എന്നിവ ഉപയോഗിച്ച് 18 അടി ഉയരവും 6 അടി വിസ്തീർണവുമുള്ള കൂറ്റൻ മിസൈൽ ചെന്നൈയിൽ നിന്നെത്തിയ പ്രത്യേക സാങ്കേതിക വിദഗ്ധരുടെ മേൽ നോട്ടത്തിൽ നിർമാണം പൂർത്തിയാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]